Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷൻ ജീവനക്കാരുടെ പെന്ഷന് പ്രായം വര്‍ധിപ്പിച്ച നടപടിയെ വിലക്കിയ സര്‍ക്കാര്‍ നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി ഒഴിവാക്കി. ജസ്റ്റിസ് ചിദംബരത്തിന്റേതാണ് ഉത്തരവ്.
രണ്ടുമാസം മുന്‍പാണ് കോര്‍പ്പറേഷന്റെ ഡയറക്റ്റര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ജീവനക്കാരുടെ പെന്ഷന് പ്രായം 58 ആക്കാന്‍ തീരുമാനിച്ചത്. ബോര്‍ഡ് തീരുമാനം സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചു. എന്നാല്‍, പ്രായപരിധി വര്ധിപ്പിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോര്പ്പറേഷന് കത്തയച്ചു. ഈ കത്തിന്റെ തുടര്‍നടപടി റദ്ദാക്കണമെന്നും പെന്ഷന് പ്രായം വര്‍ധിപ്പിക്കാന്‍ കോര്പ്പറേഷന് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി ഒരുകൂട്ടം ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
അവധിക്കാല കോടതിയിലാണ് ഹര്‍ജി ആദ്യം പരിഗണിച്ചത്. അവധിക്കാല ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, സര്‍ക്കാരിന്റെ കത്തിലെ തുടര്‍ നടപടി സ്റ്റേ ചെയ്തു. ഇപ്പോള്‍ വിരമിക്കേണ്ട ജീവനക്കാര്‍ തുടരട്ടെയെന്നും ശമ്പളക്കാര്യം പിന്നീട് തീരുമാനിക്കാമെന്നും വ്യക്തമാക്കി. എന്നാല്‍, ഇന്നലെ ഹര്‍ജി റഗുലര്‍ കോടതിയില്‍ പരിഗണനയ്ക്കു വന്നപ്പോള്‍ സ്റ്റേ ഉത്തരവ് ജസ്റ്റിസ് ചിദംബരേഷ് ഒഴിവാക്കുകയായിരുന്നു. പിന്നീടുള്ള കാര്യങ്ങള്‍ റിട്ട് ഹര്‍ജിയുടെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
Leave a Reply