Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 8, 2026 7:45 pm

Menu

Published on May 2, 2015 at 10:10 am

കെഎസ്ആര്‍ടിസിയില്‍ യൂണിഫോം മാറുന്നു; കാക്കിക്ക് പകരം ഇനി നീല

ksrtc-to-sport-professional-look

കൊല്ലം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമിന്‍റെ നിറം മാറ്റുന്നു . ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇനി കടുംനീല പാന്റ്‌സും ആകാശനീല ഷര്‍ട്ടും ധരിച്ചായിരിക്കും എത്തുക. വനിതകള്‍ക്ക് ഇതേ നിറത്തിലുള്ള സാരിയും ബ്ലൗസും. തൂപ്പുകാര്‍ക്കു കടുംനീലയുമായിരിക്കും യൂണിഫോം. മറ്റു ജീവനക്കാരുടെ യൂണിഫോമുകളിലും മാറ്റമുണ്ടാകും. സ്റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ചാര്‍ജ്മാന്‍ എന്നിവര്‍ക്കു കറുപ്പ് പാന്റ്‌സും ക്രീം ഉടുപ്പുമാണു നിശ്ചയിച്ചിട്ടുള്ളത്. ഒരു പോക്കറ്റുള്ള ഉടുപ്പ് ഇന്‍സര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. യൂണിഫോമില്‍ കെഎസ്ആര്‍ടിസി മുദ്രയും ഉദ്യോഗപ്പേരുമുണ്ടാകും.അടുത്ത,മാസം മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം. എല്ലാ വർഷവും ഇന്‍സ്പെക്ടര്‍മാര്‍ക്ക് 1,000 രൂപയും മറ്റുള്ളവര്‍ക്ക് 800 രൂപയുമാണു യൂണിഫോം അലവന്‍സ് നല്‍കുന്നത്. ഈ നിരക്ക് വൈകാതെ തന്നെ വർദ്ധിപ്പിക്കും. ഇനി സുരക്ഷ ജീവനക്കാര്‍ത്ത് മാത്രമാണ് കാക്കി വേഷം ഉണ്ടായിരിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News