Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരള ക്യാമ്പസ് സിനിമകളിൽ രാഷ്ട്രീയം ഒഴിച്ചുകൂടാത്ത ഒന്നാണല്ലോ.. അതിൽ തന്നെ അധികം സിനിമകൾക്കും പറയാനുണ്ടാവുക ചുവപ്പൻ രാഷ്ട്രീയത്തിന്റെ കഥകളായിരിക്കും. ക്യാമ്പസ് സിനിമകളിൽ എന്നൊക്കെ രാഷ്രറിയാം വന്നിട്ടുണ്ടോ അതിൽ അധികത്തിലും കണ്ടിരുന്ന ചുവപ്പിന് ഒരു മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ‘ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍’. കെഎസ്യുവിന്റെ കഥയാണ് ഇത്തവണ അരങ്ങിലെത്താൻ പോകുന്നത്.
ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ കഥ പറയുന്ന സിനിമകളിൽ പലതിനും കേരളം ജനതയിൽ വലിയൊരു സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കും ഇത്തരം സിനിമകൾ കൊണ്ട് ചെറിയ രീതിയിലുള്ള മെച്ചങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ കഥകൾ വിരളമായ മലയാള സിനിമയിലേക്കാണ് ‘ബ്ലൂ ഇസ് ദി വാമസ്റ്റ് കളര്‍’ എത്തുന്നത്.
ഏറെ തരംഗമായ ചിത്രമായിരുന്ന ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്സിക്കന്‍ അപാരത’ വലതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ആഭിമുഖ്യമുള്ള എറണാകുളം മഹാരാജാസ് കോളേജ് കാംപസില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ നേടുന്ന വിജയമാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചുവപ്പിന്റെ കോട്ടയിൽ 34 വർഷത്തെ എസ്‌എഫ്‌ഐ കുത്തകയ്ക്ക് വിരാമമിട്ടുകൊണ്ട് കെ എസ് യു നേടിയ വിജയത്തിന്റെ യഥാര്‍ത്ഥ കഥയാണ് പ്ളേറ്റുമാറ്റി ചുവപ്പന്‍ വിജയമാക്കി സിനിമയിൽ ഉൾക്കൊള്ളിച്ചിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും വന്നിരുന്നു.
34 വർഷം നീണ്ട ചുവപ്പു കുത്തകയയെ തകർത്ത് കെഎസ്യുവിന്റെ ജിനോ ജോണ്‍ നേടിയ യാഥാർത്ഥ സത്യങ്ങളാണ് ഈ സിനിമക്ക് വിഷയമാകുക. ഈ ജിനോ ജോണ് തന്നെ ഒരു മെക്സിക്കൻ അപാരതയിൽ ഒരു വേഷം ചെയ്തിട്ടുമുണ്ട്. എന്നാൽ ഈ ജിനോ തന്നെയാണ് പുതിയ ഈ ചിത്രം സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നതും. പാർട്ടി എം എൽ എ മാർ അടക്കം പലരും അഭിനയിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഒരു കൊണ്ഗ്രെസ്സ് നേതാവ് തന്നെയാണ്.
Leave a Reply