Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സീഷെല്‍സ്: മോഡലും ബോളിവുഡ് താരവുമായ കുനാല്‍ കപൂറും അമിതാഭ്‌ബച്ചന്റെ സഹോദരപുത്രി നൈനയും വിവാഹിതരായി. തിങ്കളാഴ്ച ആഫ്രിക്കയിലെ സീഷെല്‍സ് ദ്വീപിലുള്ള ബീച്ചില്‍ വെച്ചാണ് വിവാഹം നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്‍വെസ്‌റ്റ് ബാങ്കറായ നൈന അമിതാഭിന്റെ ഇളയസഹോദരന്‍ അജിതാഭ് ബച്ചന്റെയും രമോണ ബച്ചന്റേയും മകളാണ്. രണ്ടു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം.ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നടന്നത്. രംഗ് ദേ ബസന്തി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കുനാലിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ‘ലവ് ഷുവ് തേ ചിക്കൻ ഖുറാന’ ആയിരുന്നു. 2016ല്‍ ദോഗ എന്ന ചിത്രം റിലീസ് ചെയ്യും.
Leave a Reply