Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മലയാള നടനാണ് കുഞ്ചാക്കോ ബോബൻ. വളരെ രസകരമായ പോസ്റ്റുകളിലൂടെ ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയെ ഇടയ്ക്കിടെ ചിരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ പാട്ടുപാടിയാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭാര്യ പ്രിയയുടെ ആഗ്രഹപ്രകാരം പാടുന്നു എന്നു പറഞ്ഞായിരുന്നു ചാക്കോച്ചൻറെ പാട്ട്. ആസിഫ് അലി ചിത്രമായ കോഹിനൂറിലെ ഹേമന്തമെൻ എന്നു തുടങ്ങുന്ന ഹിറ്റ് ഗാനമാണ് താരം പാടുന്നത്. പാട്ട് കെട്ടവരെല്ലാം ഞെട്ടിയെന്ന് തന്നെ പറയാം. അത്ര മനോഹരമായിട്ടായിരുന്നു താരത്തിൻറെ പാട്ട്.
–
–
എന്നാൽ പാട്ടിന്റെ അവസാനം ഒരു സർപ്രൈസ് ചാക്കോച്ചൻ ഒളിപ്പിച്ചു വച്ചിരുന്നു. പാട്ടു തീർന്നപ്പോഴാണ് എല്ലാവരും ആ സത്യം മനസ്സിലാക്കിയത്. സിനിമയിൽ കണ്ടുപരിചയിച്ച വെറും ചുണ്ടനക്കൽ മാത്രമായിരുന്നു ചാക്കോച്ചൻ ചെയ്തത്. പാട്ട് പാടിയത് സാക്ഷാൽ വിജയ് യേശുദാസായിരുന്നു. “ഭാര്യയ്ക്ക് ഒരു പാട്ടു ഞാന്‍ പാടി കൊടുക്കണം എന്നു പറഞ്ഞു. ഒട്ടും അമാന്തിച്ചില്ല….അങ്ങ് വെച്ച് കാച്ചി. വിഡിയോ അവസാനം വരെയും കാണണം.” എന്നായിരുന്നു ചാക്കോച്ചൻ വീഡിയോക്ക് താഴെ കുറിച്ചത്. കുഞ്ചാക്കോബോബൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഫേസ്‌ബുക്കിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കയാണ്.
Leave a Reply