Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 22, 2025 2:54 pm

Menu

Published on June 6, 2013 at 7:17 am

കുവൈത്ത് തൊഴില്‍പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഉന്നതതല സംഘം കുവൈത്ത് സന്ദര്‍ശിക്കും.

kuwait-labour-problem-central-to-kuwait-for-discussion

ന്യൂദല്‍ഹി: കുവൈത്തില്‍ ഇന്ത്യക്കാര്‍ നേരിടുന്ന തൊഴില്‍പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഉന്നതതല സംഘം കുവൈത്ത് സന്ദര്‍ശിക്കും. സൗദി നിതാഖാത്ത് ശക്തമാക്കിയപ്പോള്‍ കേന്ദ്രം പ്രതിനിധി സംഘത്തെ അയച്ചതിനെ തുടര്‍ന്ന് ചില ഇളവുകള്‍ക്ക് സൗദി തയ്യാറായി. സമാനമായി കുവൈത്തിലെ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് മാനുഷിക പരിണണന ഉറപ്പാക്കാന്‍ സാധ്യമായ ഇടപെടല്‍ നടത്തും-ഖുര്‍ഷിദ് ഉറപ്പ് നല്‍കി. കുവൈത്തിലെ റെയ്ഡില്‍ മയം വന്നതായി വയലാര്‍ രവി പറഞ്ഞു. കുടുംബങ്ങളായി താമസിക്കുന്നവരെ രാത്രി റെയ്ഡ് ചെയ്യുന്നത് കുറഞ്ഞു. മതിയായ രേഖ ഉള്ളവരെയും പൊലീസ് പിടിച്ചു കൊണ്ടുപോകുന്നത് അവസാനിപ്പിക്കാന്‍ കുവൈത്തിനോട് ആവശ്യപ്പെട്ടു.

എം.പിമാരുടെ സംഘം കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുമായും കൂടിക്കാഴ്ച നടത്തി. വിസാ നിയമലംഘകരെ പിടികൂടാന്‍ വ്യാപകമായ പരിശോധന തുടങ്ങിയതോടെ കുവൈത്തിലെ ആറു ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാര്‍ കടുത്ത ഭീതിയിലാണെന്ന് വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായി പി.കരുണാകരന്‍ എം.പി പറഞ്ഞു. മതിയായ രേഖകള്‍ ഇല്ലാത്തവര്‍ക്ക് അത് സ്വന്തമാക്കുന്നതിന് ആവശ്യമായ സമയം അനുവദിക്കണമെന്നും ആവശ്യപെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News