Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുവൈറ്റ്: മദ്യമെന്ന് കരുതി ഷേവിങ് ലോഷന്‍ കുടിച്ച രണ്ട് മലയാളി യുവാക്കള്‍ കുവൈറ്റില്‍ മരിച്ചു. പുനലൂര്‍ സ്വദേശി ഷംജീര്‍(32), കോഴിക്കോട് സ്വദേശി റഫീഖ്(41) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒരു സുഹൃത്തിനെ ഗുരുതാരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുവൈത്തില്‍ ഡ്രൈവര്‍മാരാണ് മരിച്ച രണ്ട് പേരും. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു മദ്യപാനം. ഇവര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇയാള്‍ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് തിരിച്ചെത്തി നോക്കിയപ്പോഴാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കുവൈത്ത് സിറ്റി സബാഹിയ ബ്ലോക്കിലെ ഒരു ഔട്ട് ഹൗസില്‍ വച്ചായിരുന്നു ആഘോഷം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം ഷേവിങ് ലോഷന്‍ ശരീരത്തിനുള്ളിൽ ചെന്നതാണെന്ന് കണ്ടെത്തിയത്.
Leave a Reply