Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:42 pm

Menu

Published on June 11, 2013 at 5:10 am

അദ്വാനിയുടെ രാജിക്കത്തിന്റെ പൂര്‍ണരൂപം

l-k-advanis-resignation-letter-in-full

ന്യൂഡല്‍ഹി: പാര്‍ട്ടി പദവികള്‍ രാജിവെച്ച് മുതിര്‍ന്ന നേതാവ് എല്‍.കെ അഡ്വാനി ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗിന് നല്‍കിയ രാജിക്കത്തിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട രാജ്‌നാഥ് സിങ്ജി,

ഇക്കാലമത്രയും ജനസംഘത്തിനുവേണ്ടിയും ഭാരതീയ ജനതാപാര്‍ട്ടിക്കു വേണ്ടിയും ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കുന്നതില്‍ വളരെ അഭിമാനവും പൂര്‍ണ്ണ തൃപ്തിയും ഞാന്‍ അനുഭവിച്ചിരുന്നു.എന്നാല്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്ക് നേര്‍ദിശയിലാണെന്നു തോന്നുന്നില്ല.

പക്ഷേ കുറച്ചുകാലമായി പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയുമായും പാര്‍ട്ടിയുടെ പോക്കിലും സഹകരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഞാന്‍ മനസിലാക്കുന്നു. ഡോ.മുഖര്‍ജിയും ദീന്‍ ദയാല്‍ജിയും നാനാജിയും വാജ്‌പേയ്ജിയും സ്ഥാപിച്ച ആദര്‍ശ പാര്‍ട്ടിയാണ് ഇപ്പോഴത്തെ ബി.ജെ.പിയെന്ന വിശ്വാസം എനിക്കില്ല. രാജ്യവും ജനങ്ങളുമായിരുന്നു അവരുടെ ചിന്തയത്രയും. എന്നാല്‍ ഇപ്പോഴത്തെ പല നേതാക്കള്‍ക്കും വ്യക്തിതാത്പര്യങ്ങള്‍ മാത്രമാണ് അജണ്ട.

ഇക്കാരണത്താല്‍ പാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവ്, പാര്‍ലമെന്ററി ബോര്‍ഡ്, ഇലക്ഷന്‍ കമ്മിറ്റി എന്നിവയില്‍നിന്നു ഞാന്‍ രാജിവയ്ക്കുന്നു. ഈ രാജിക്കത്ത് സ്വീകരിക്കണമെന്നു താത്പര്യപ്പെടുന്നു.

വിശ്വസ്തതയോടെ,
എല്‍.കെ അദ്വാനി

Loading...

Leave a Reply

Your email address will not be published.

More News