Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:04 am

Menu

Published on September 5, 2013 at 12:01 pm

വിസ അപേക്ഷകള്‍ അതിവേഗം പ്രോസസ് ചെയ്യാനും ആധാര്‍ അത്യാവശ്യം

lack-of-information-makes-aadhar-cards-elusive

ന്യൂഡല്‍ഹി : ഗ്യാസിനും മറ്റും സബ്‌സിഡി ലഭിക്കുമെന്നത് മാത്രമല്ല യു എസ്, കാനഡ വിസ അപേക്ഷകള്‍ അതിവേഗം പ്രോസസ് ചെയ്യാനും ആധാര്‍ കാര്‍ഡ് അത്യാവശ്യമാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.എംബസികളുമായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. യു എസ്, കാനഡ, ഇസ്രയേല്‍ എന്നി രാജ്യങ്ങള്‍ ഇതിനകം താല്‍പര്യം പ്രകടിപ്പിച്ചതായാണ് അറിയുന്നത്. സവിശേഷമായ രീതിയില്‍ സ്ഥിരീകരണം നല്‍കുന്നതിന് ഈ ഓണ്‍ലൈന്‍ സൊലൂഷന്‍ ഉപയോഗപ്പെടുത്താമെന്നാണ് ഈ രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗം അറിയിച്ചിരിക്കുന്നത്. ആധാര്‍ ഉപയോഗിച്ച് വ്യക്തിയെ തിരിച്ചറിയുന്നതിന് ഒരു ഡോക്ടറുടെ സേവനം മാത്രം മതിയാകും. അല്ലെങ്കില്‍ എംബസി ഉദ്യോഗസ്ഥന്മാര്‍ക്കും ഇത് ചെയ്യാവുന്നതാണ്. ഇതുമൂലം വിശദമായ അന്വേഷണവും അതിനുവേണ്ടുന്ന സമയവും ലാഭിക്കാനാകും.

ഏതെങ്കിലും സേവനത്തിന് ഒരു വ്യക്തി സമര്‍പ്പിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കാനുള്ള ബയോമെട്രിക് ഓഥന്റിക്കേഷന്‍ സര്‍വീസാണ് ആധാര്‍ കാര്‍ഡിലൂടെ ലഭ്യമാകുന്നത്. ഉദാഹരണത്തിന് ഒരു മൊബൈല്‍ കമ്പനിയില്‍ കണക്ഷനെടുക്കാന്‍ വ്യക്തി സമര്‍പ്പിച്ചിട്ടുള്ള വിവരങ്ങളും ഫോട്ടോയും ശരിയാണോ എന്ന് സ്ഥിരീകരിക്കാന്‍ ആധാര്‍ കാര്‍ഡിലൂടെ സാധിക്കും. ഈ സ്ഥിരീകരണം യെസ് അല്ലെങ്കില്‍ നോ മാതൃകയിലായതിനാല്‍ ഒറ്റ ക്ലിക്കിലൂടെ തീരുമാനം കൈക്കൊള്ളാന്‍ കഴിയും.

Loading...

Leave a Reply

Your email address will not be published.

More News