Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന വള്ളങ്ങള്‍ക്ക് ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കുന്നില്ല. മത്സ്യബന്ധന മേഖലയില്‍ കടുത്ത തടസം നേരിടുന്നു. മണ്ണെണ്ണ കിട്ടാതെ വള്ളങ്ങള്‍ കടലിലിറക്കാനാവാത്ത സ്ഥിതിയും രൂക്ഷമാണ്. ഇത് മീന്‍പിടുത്ത തൊഴിലാളികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു.
.സര്‍ക്കാര്‍ ഒരു മാസത്തേക്ക് നല്‍കുന്ന മണ്ണെണ്ണകൊണ്ട് ഒരാഴ്ച പോലും മത്സ്യബന്ധനം നടത്താനാവില്ല. മാസം 130 മുതല്‍ 180 വരെ ലിറ്റര്‍ മണ്ണെണ്ണയാണ് സര്‍ക്കാര്‍ ഓരോ വള്ളത്തിനും അനുവദിക്കുന്നത്. ഒരു വള്ളത്തിന് ഒരു ദിവസം കടലില്‍ പോകാന്‍ ചുരുങ്ങിയത് 30 ലിറ്റര്‍ മണ്ണെണ്ണ വേണം. ഒരാഴ്ച കൊണ്ട് ഈ മണ്ണെണ്ണ തീരും. കരിഞ്ചന്തയില്‍നിന്ന് ലിറ്ററിന് 65 രൂപയ്ക്ക് മണ്ണെണ്ണ വാങ്ങിയാണ് മീന്‍പിടിത്തം പിന്നെ നടത്തുന്നത്.
Leave a Reply