Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ ഫാന്‍സ് ഷോകള്‍ വെക്കാറുള്ളത് ഇപ്പോള്‍ മലയാളത്തില്‍ സുപരിചിതമാണല്ലോ. തമിഴ് നാട്ടില്‍ രജനിയുടെയും അജിത്തിന്റെയും വിജയിയുടെയും ചിത്രങ്ങള്‍ക്കാണ് ഫാന്‍സ് ഷോകള്‍ അധികമായി വെക്കാറുള്ളതെങ്കില്‍ മലയാളത്തില്‍ മോഹന്‍ലാലിന്റേയും മമ്മുട്ടിയുടെയും ചിത്രങ്ങള്‍ക്കാണ് ഫാന്‍സ് ഷോകള്‍ അധികമായി സംഘടിപ്പിക്കാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ പുതിയൊരു വാര്‍ത്ത കേള്‍ക്കുന്നു. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു ചിത്രത്തിന് ലേഡീസ് ഫാന്‍സ് ഷോ വരുന്നു.
മമ്മുട്ടിയുടെ അടുത്തതായി ഇറങ്ങാനുള്ള അജയ് വാസുദേവ് ചിത്രമായ ‘മാസ്റ്റര്‍പീസ്’ ചിത്രത്തിനാണ് കേരളത്തില്‍ ആദ്യമായി ഒരു ലേഡീസ് ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നത്. ചെങ്ങന്നൂരില്‍ ചിമ്മി തിയേറ്ററിലാണ് ആദ്യമായി സ്ത്രീകള്‍ക്കായി ഒരു ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ ലേഡീസ് യൂണിറ്റ് ആണ് ഇതിന് പിന്നില്‍. ചിത്രം ഇറങ്ങാന്‍ ഇനിയും ഒന്നര മാസത്തോളം ഉണ്ടെങ്കിലും ഷോകളുടെ എണ്ണം വരെ ഇപ്പോഴേ തീരുമാനമായി. മൊത്തം 230ഓളം തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് സൂചനകള്‍ ലഭിക്കുന്നത്. ഇതോടൊപ്പം 60നു മേല്‍ ഫാന്‍സ് ഷോകളും ഉണ്ടാകും. ഇവ കൂടാതെയാണ് ഈ ലേഡീസ് ഫാന്‍സ് ഷോയും.
Leave a Reply