Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:17 am

Menu

Published on June 11, 2013 at 5:43 am

ക്രിമിനല്‍ കേസുകളിലെ സ്ത്രീകളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ടതില്ലന്ന് ഹൈക്കോടതി

ladies-witness-not-to-be-called-in-police-satation

കൊച്ചി:ക്രിമിനല്‍ കേസുകളില്‍ സാക്ഷികളായ സ്ത്രീകളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ടതില്ലന്ന് ഹൈകോടതി വിധി.ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് ഉത്തരവിട്ടത്. കേസിന്‍െറ പുരോഗതിക്ക് ആവശ്യമെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കിവീട്ടില്‍ ചെന്ന് മൊഴി നേരിട്ട് രേഖപ്പെടുത്താവുന്നതാണ്. വിസമ്മതിച്ചിട്ടും ക്രിമിനല്‍ കേസില്‍ സാക്ഷിപറയാന്‍ പൊലീസ് സ്റ്റേഷനിലേക്ക് നിര്‍ബന്ധപൂര്‍വം വിളിപ്പിക്കുന്നതായിട്ടുള്ള പൊലീസ് നടപടി തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കടവന്ത്രയിലെ വനിത ഓട്ടോറിക്ഷ ഡ്രൈവര്‍ നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്.

Loading...

Leave a Reply

Your email address will not be published.

More News