Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: അമ്മയും രണ്ട് മക്കളും ചേര്‍ന്ന് നടത്തിയ അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയിഡില്‍ മൂവരെയുമടക്കം 11 സ്ത്രീകളെയും രണ്ട് പുരഷന്മാരെയും അറസ്റ്റ് ചെയ്തു. പിടിയിലായ സ്ത്രീകളെല്ലാം വിവാഹിതരും ഭര്‍ത്താക്കന്മാര്‍ വിദേശത്തുള്ളവരുമാണെന്ന് പൊലീസ് പറഞ്ഞു. ഇടപാടിനെത്തിയവരാണ് അറസ്റ്റിലായ രണ്ട് പുരുഷന്മാര്‍. ആലപ്പുഴ മന്നാര്‍ കാരാഴ്മയില്‍ പണിക്കശ്ശേരി ചെല്ലമ്മ, മക്കള്‍ വിജയലക്ഷ്മി, വിധുബാല എന്നിവരെ കൂടാതെ പത്തനംത്തിട്ട സ്വദേശി നിഷ, ചെങ്ങന്നൂര്‍ സ്വദേശി സിന്ധു, വയനാട് സ്വദേശി പുഷ്പ, കോന്നി സ്വദേശി മഞ്ജു തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇടപാടിനെത്തിയ മന്നാര്‍ സ്വദേശി പ്രസാദിനെയും കായംകുളം സ്വദേശി അനസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെല്ലമ്മയുടെ ഇളയമകള്‍ വിധുബാലയുടെ 11ഉം എട്ടും വയസ്സുള്ള രണ്ട് പെണ്‍മക്കളും ഈ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്.
ആലപ്പുഴ മാന്നാര്‍ കാരാഴ്മയില്‍ പണിക്കാശ്ശേരി ചെല്ലമ്മയുടെ വീടു കേന്ദ്രികരിച്ച് അനാശ്യാസ പ്രവര്‍ത്തനം നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചു ദിവസമായി പോലീസ് വീടു നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നു ഉച്ചയോടെ ഇടപാടുകാര്‍ എന്ന വ്യാജേന എത്തി മാന്നാര്‍ പോലീസ് ഇവരെ കുടുക്കുകയായിരുന്നു . അനാശാസ്യ കേന്ദ്രത്തില്‍ ഇടപാടിനെത്തിയ മാന്നാര്‍ സ്വദേശി പ്രസാദ്, കായംകുളം കരുവാറ്റ സ്വദേശി അനസ് എന്നിവരാണ് പിടിയിലായ പുരുഷന്‍മാര്‍. റെയ്ഡ് നടക്കുമ്പോള്‍ എല്ലത്തിനും മൂകസാക്ഷികളായി വിധുബാലയുടെ 11 ഉം 8 ഉം വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടികളും വീട്ടിലുണ്ടായിരുന്നു.
ഇടപാടുകാര്‍ക്ക് വേണ്ടി ഫൈവ് സ്റ്റാര്‍ സൌകര്യങ്ങളുള്ള അഞ്ച് മുറികളാണ് ചെല്ലമ്മ സ്വന്തം വീട്ടില്‍ ഒരുക്കിയിരുന്നത്. അമ്മയും മക്കളും ആവശ്യക്കാര്‍ക്ക് പുറത്തുനിന്നു സ്ത്രീകളെ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു . ഭര്‍ത്താക്കന്‍മാര്‍ വിദേശത്തുള്ള വീട്ടമ്മമാര്‍ ആയിരുന്നു ഇടപാടുകള്‍ക്കായി ഇവിടെ എത്തിയിരുന്നത്.പ്രതിഫലമായി ആയിരങ്ങള്‍ മുതല്‍ പതിനായിരങ്ങള്‍ വരെ ഈടാക്കിയിരുന്നു.
രാപകല്‍ ഭേദമില്ലാതെ ഇവിടേക്ക് ആളുകള്‍ വന്നുപോകുന്ന വിവരം നാട്ടുകാര്‍ പോലീസിനെ അറിക്കുകയായിരുന്നു. തുടര്‍ന്ന് ഫോണിലൂടെ ഇടപാട് ഉറപ്പിച്ച ശേഷമെത്തിയ പോലീസ് സംഘം വീടു വളഞ്ഞു പ്രതികളെ കുടുക്കി. റെയ്ഡില്‍ 61,000 രൂപയും നിരവധി സിം കാര്‍ഡുകളും മൊബൈല്‍ഫോണുകളും പതിനായിരങ്ങള്‍ വിലയുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വസ്ത്രങ്ങളും കൂടാതെ ലൈംഗിക ഉത്തേജക മരുന്നുകളും കണ്ടെടുത്തു.
Leave a Reply