Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: തെന്നിന്ത്യൻ നടി ലക്ഷ്മി മേനോൻറെ വ്യാജ വീഡിയോ വാട്സ് ആപ്പിൽ പ്രചരിക്കുന്നു. മുഖം വ്യക്തമല്ലാത്ത വീഡിയോയിൽ ഒരു യുവതി കുളിക്കുന്ന ദൃശ്യമാണ് ഉള്ളത്. ഈ ദൃശ്യം ലക്ഷ്മി മേനോൻ ആണെന്ന വ്യാജേനയാണ് ചിലർ ഇത് പ്രചരിപ്പിക്കുന്നത്. ഇതിനെ തുടർന്ന് നടിയുമായി ബന്ധപ്പെട്ടവർ സൈബർ സെല്ലിൽ പരാതി കൊടുക്കാൻ ഒരുങ്ങുന്നതായാണ് സൂചന. ഇതുവരെ ലക്ഷ്മി സൈബര്‍ സെല്ലില്‍ പരാതി നല്‍കാത്തനിനാല്‍ കുറ്റവാളി ഇപ്പോഴും മറവില്‍തന്നെയാണ്. കഴിഞ്ഞദിവസം മലയാളം ചാനലിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകയുടെ ചിത്രവും അജ്ഞാതര്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ യുവതി പരാതി നല്‍കിയതായാണ് വിവരം. നടിമാരായ റായ് ലക്ഷ്മി,അൻസിബ,അപർണ്ണ, കാവ്യ മാധവൻ എന്നിവർക്കെതിരെയും സോഷ്യൽ മീഡിയ ഇത്തരത്തിലുള്ള ഫോട്ടോ പ്രചരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയുടെ ഉപയോഗം വര്‍ദ്ധിച്ചതാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ വർദ്ധിക്കാനിടയായത്.
Leave a Reply