Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: മലയാളത്തിലും തമിഴിലും പ്രശസ്തനായ സംവിധായകന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഇയാളുടെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ സെറ്റില്‍വെച്ച് തന്നെ പരസ്യമായി അപമാനിച്ചെന്നും ചീത്തവിളിച്ചെന്നും നടി ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഇക്കാര്യങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്നും ചിലതെല്ലാം നുണപ്രചരണങ്ങളാണെന്നും വ്യക്തമാക്കി ലക്ഷ്മി രാമകൃഷ്ണന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കൊച്ചിയില്‍ നടിക്കു നേരെ ആക്രമണം നടന്നതിനു തൊട്ടുപിന്നാലെ ഒരു പൊതുചടങ്ങില്‍ ഉദ്ഘാടകയായി പ്രസംഗിച്ച ലക്ഷ്മി സിനിമാ മേഖലയിലെ ചില മോശം പ്രവണതകളെക്കുറിച്ച് പറഞ്ഞിരുന്നു. മദ്രാസ് വിമന്‍സ് ക്രിസ്ത്യന്‍ കോളജില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ സെമിനാറിനിടെയായിരുന്നു ഇത്.
പ്രസംഗത്തിനു തൊട്ടുപിന്നാലെ ലക്ഷ്മിയെ ഒരു ഇംഗ്ലിഷ് പത്രത്തിന്റെ ലേഖകന്‍ ഫോണില്‍ വിളിച്ചു. അവരോടും ലക്ഷ്മി തന്റെ നിലപാടുകള്‍ വ്യക്തമാക്കി. എന്നാല്‍ പിറ്റേന്ന് പത്രത്തില്‍ വന്ന വാര്‍ത്ത കണ്ട് താന്‍ തന്നെ ഞെട്ടിയെന്നും ലക്ഷ്മി പറയുന്നു.
തനിക്ക് സിനിമാസെറ്റില്‍ ഓരോ ദിവസവും പല തരത്തിലുള്ള പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് പത്രത്തില്‍ വന്നത്. പ്രസംഗത്തില്‍ ഒരു സംവിധായകനില്‍ നിന്ന് തനിക്ക് 2008 ലുണ്ടായ ഒരു അനുഭവവും ലക്ഷ്മി പങ്കുവെച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസം നടന്നുവെന്ന മട്ടിലാണ് വാര്‍ത്ത വന്നതെന്ന് ലക്ഷ്മി പറഞ്ഞു.
മലയാളത്തിലും ഇത് വാര്‍ത്തയായതോടെയാണ് വിശദീകരണവുമായി ലക്ഷ്മി തന്നെ രംഗത്തെത്തിയിരിക്കുന്നത്. നമ്മള്‍ നമ്മുടെ ആത്മാഭിമാനവും മൂല്യങ്ങളും പണയപ്പെടുത്താതെ ജോലി ചെയ്താല്‍ നമ്മളെ ആര്‍ക്കും ഒന്നും ചെയ്യാനാകില്ല എന്നാണ് താന്‍ പറഞ്ഞതെന്ന് ലക്ഷ്മി വ്യക്തമാക്കി.
സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തുമുണ്ട്. കോര്‍പ്പറേറ്റ് രംഗത്തും മാധ്യമരംഗത്തുമെല്ലാം അങ്ങനെയുള്ളവരുണ്ടാകാം. ഒരു സ്ത്രീ വലിയ വിജയം നേടിയാല്‍ അവര്‍ എന്തൊക്കെയോ കോംപ്രമൈസ് ചെയ്ത് അതു നേടി എന്നു ചിന്തിക്കുന്നത് രോഗാതരമായ മനസ്സിന്റെ ഉടമകളാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
നിങ്ങള്‍ ചിലരുടെ ഔദാര്യത്തില്‍ അവസരങ്ങള്‍ നേടിയാല്‍ അത് നിലനില്‍ക്കില്ല. നിങ്ങളുടെ കഴിവും കഠിനാധ്വാനവും മാത്രമേ നിലനില്‍ക്കൂവെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
തനിക്ക് സിനിമയില്‍ നിന്ന് ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. ചെന്നൈയിലെ ഒരു സ്വാധീനമുള്ള ഒരു വ്യക്തി. അദ്ദേഹം പൊതുചടങ്ങില്‍ കാണുമ്പോള്‍ വലിയ അധികാരത്തോടെ തോളത്ത് കയ്യിടും. തനിക്കത് ഇഷ്ടപ്പെട്ടില്ല. എല്ലാവരും എന്നെ അമ്മായെന്നും ലക്ഷ്മി മാഡമെന്നും വിളിക്കുമ്പോള്‍ ഈ വ്യക്തി ലക്ഷ്മി എന്നാണ് വിളിക്കാറ്.
ഒരിക്കല്‍ അത്തരമൊരു ചടങ്ങില്‍ അദ്ദേഹം പേരുവിളിച്ചപ്പോള്‍ താന്‍ അയാളോട് ചെറുപ്പമായിതോന്നുന്നുവെന്ന് പറഞ്ഞു. എന്റെ പ്രതിഷേധമായാണ് പറഞ്ഞത്. അയാള്‍ക്കത് മനസ്സിലായില്ല. അയാള്‍ വീണ്ടും തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ ഞാന്‍ കൈതട്ടിമാറ്റി. പിന്നെയൊരിക്കലും അദ്ദേഹം അങ്ങനെ പെരുമാറിയിട്ടില്ല. മാത്രമല്ല എന്നെ കാണുമ്പോള്‍ മാഡമെന്നും വിളിക്കുന്നുവെന്നും ലക്ഷ്മി പറഞ്ഞു.
ഒരിക്കല്‍ മലയാളത്തില്‍ ഒരു പടം ചെയ്യുമ്പോള്‍ താന്‍ മോണിറ്ററിനടുത്ത് സംവിധായകന് അരുകില്‍ ഇരിക്കുകയായിരുന്നു. ആ സംവിധായകനും ഇതുപോലെ കൈ തോളിലിട്ട് ഇഷ്ടം പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ മാറിയപ്പോള്‍ ഇഷ്ടമല്ലേ എന്നു ചോദിച്ചു. ഞാന്‍ ഇഷ്ടമല്ല എന്നു പറഞ്ഞു.
പിന്നെ സെറ്റില്‍ തനിക്ക് കഷ്ടകാലമായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. വെറുതെ ഒന്നു നടക്കുന്ന ടേക്ക് പോലും ഇരുപത്തഞ്ചു പ്രാവശ്യം എടുപ്പിച്ചു. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി. സംവിധായകന്‍ മാപ്പു പറയണമെന്ന് ഒപ്പം അഭിനയിച്ചവര്‍ നിലപാടെടുത്തു. പിന്നീട് സംവിധായകന്‍ മാപ്പു പറഞ്ഞു. ചെന്നൈയില്‍ ഇതേ സംവിധായകനെ ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ വളരെ ആദരപൂര്‍വം അദ്ദേഹം പെരുമാറി.അന്ന് ഞാന്‍ അങ്ങനെ പെരുമാറിയില്ലായിരുന്നുവെങ്കിലോ, ലക്ഷ്മി ചോദിക്കുന്നു.
Leave a Reply