Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടന്‍ ദിലീപിനെതിരെ താന്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നും വ്യക്തമാക്കി നടി ലക്ഷ്മിരാമകൃഷ്ണന്‍.
നേരത്തെ ബ്ലെസി സംവിധാനം ചെയ്ത കല്‍ക്കട്ടാന്യൂസ് എന്ന സിനിമയില്‍ നിന്നും ലക്ഷ്മി രാമകൃഷ്ണനെ ഒഴിവാക്കിയത് ദിലീപാണെന്നും അതൊന്നും തനിക്ക് അത്ര പെട്ടന്ന് മറക്കാന്‍ സാധിക്കില്ലെന്നും ഒരു അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു.
ഇതിനെതിരെയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. രൂക്ഷമായ പ്രതികരണമാണ് ലക്ഷ്മി രാമകൃഷ്ണന്‍ നടത്തിയത്. ദിലീപിനെക്കുറിച്ച് യാതൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ല. എന്തിനാണ് താന്‍ ഇപ്പോള്‍ അങ്ങനെയൊരു പ്രതികരണം നടത്തുന്നതെന്നും ലക്ഷ്മി ചോദിക്കുന്നു.
ജേക്കബിന്റെ സ്വര്‍ഗരാജ്യം ഹിറ്റായ സമയത്ത്, അതായത് ഒന്നരവര്‍ഷം മുമ്പ് ഏതോ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തമാശയായിട്ട് കല്‍ക്കട്ടാ ന്യൂസില്‍ നിന്നും ഭാഗ്യം കെട്ടവള്‍ എന്നു പറഞ്ഞ് ഒഴിവാക്കി, ഇപ്പോള്‍ പക്ഷെ ഭാഗ്യമുള്ളവളാണെന്ന് തെളിഞ്ഞില്ലേ എന്നു പറഞ്ഞിരുന്നു.
അന്ന് അത് വായിച്ചിട്ട് ദിലീപ് തന്നെ തന്നെ വിളിച്ചിരുന്നു. അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ കാരണം താനല്ലെന്നും ദിലീപ് പറഞ്ഞതായി ലക്ഷ്മി പറഞ്ഞു. അന്ന് അവിടെവച്ച് ആ വിഷയം തീര്‍ന്നതാണ്. അതല്ലാതെ തനിക്ക് ദിലീപുമായിട്ട് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ വാര്‍ത്ത വന്നതിന് ശേഷം മനസമാധാനം നഷ്ടപ്പെട്ടു. ലക്ഷ്മി എന്താണ് പ്രശ്‌നം? ലക്ഷ്മി അങ്ങനെ പ്രതികരിച്ചോ എന്നു ചോദിച്ച് നൂറു ഫോണ്‍കോളുകളാണ് വരുന്നത്. ദിലീപ് റിമാന്‍ഡിലിരിക്കുന്ന വ്യക്തിയാണ്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ പ്രതികരിക്കാനും മാത്രമുള്ള ബുദ്ധിശൂന്യത തനിക്ക് ഇല്ല.
മാധ്യമപ്രവര്‍ത്തനം എന്ന പേരില്‍ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് അധാര്‍മികതയാണ്. ചക്കരമുത്ത് എന്ന സിനിമയിലാണ് താന്‍ ദിലീപിന്റെ കൂടെ അഭിനയിച്ചത്. എന്റെ ആദ്യ സിനിമയായിരുന്നു ചക്കരമുത്ത്. ആ സിനിമയുടെ ലൊക്കേഷനിലാണെങ്കിലും എന്നോട് മാന്യമായിട്ടുതന്നെയാണ് ദിലീപ് പെരുമാറിയത്, ലക്ഷ്മി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Leave a Reply