Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നവാഗതനായ രജീഷ് മിഥുല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ലാല്‍ ബഹദൂര്‍ ശാസ്ത്രി’ യുടെ ടീസർ പുറത്തിറങ്ങി. 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ കഥാപാത്രങ്ങള്‍ പരസ്പരം പരിചയപ്പെടുന്നതാണ് കാണിക്കുന്നത്. പേര് കേട്ടാൽ സ്വതന്ത്ര്യ ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രീയുടെ കഥയാണെന്നാണ് തോന്നുക. എന്നാൽ ചിത്രത്തിൽ ലാല്‍, ബഹദൂര്‍, ശാസ്ത്രി എന്നീ മൂന്നു പേരുടെ കഥയാണ് പറയുന്നത്. വ്യത്യസ്തരായ മൂന്ന് പേര്‍ ഒരു ദൗത്യത്തിന് ഇറങ്ങിത്തിരിക്കുന്ന കഥയാണ് ചിത്രത്തിൽ പറയുന്നത്. ജയസൂര്യയുടെ കഥാപാത്രത്തിൻറെ പേരാണ് ലാൽ. നെടുമുടി വേണുവും ,അജുവർഗ്ഗീസും യഥാക്രമം ബഹദൂറും ശാസ്ത്രിയുമാകുന്നു. സാധാരണക്കാരനായ കുട്ടനാട്ടുകാരനാണ് ലാല്‍. അയാളുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങള്‍. അതുമായി ബന്ധപ്പെട്ടുകൊണ്ട് ആദ്യം കടന്നുവരുന്നത് ബഹാദൂര്‍. പിന്നെ ശാസ്ത്രിയും. മൂന്നുപേരും ചേര്‍ന്നുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്.ജയസൂര്യയുടെ മകൻ അദ്വൈതും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ജയരാജ് ഫിലിംസിന്റെ ബാനറില്‍ ജോസ് സൈമണ്‍, രാജേഷ് ജോര്‍ജ്ജ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
–
Leave a Reply