Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 3:23 am

Menu

Published on July 28, 2014 at 2:57 pm

ലാല്‍ ജോസിന്‍െറ ലോകപര്യേടന യാത്രയ്ക്കിടെ തമ്മിൽതല്ല്; യാത്രാ സംഘത്തില്‍ നിന്നും ഒരാള്‍ പിന്മാറി

lal-joses-world-tour-team-splits-bu-conflicts-baiju-n-nair-seperated

കൊച്ചി: ടീമംഗങ്ങള്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സംവിധായകന്‍ ലാല്‍ജോസിന്റെയും സംഘത്തിന്റെയും ലോകയാത്രയില്‍നിന്ന് യാത്രയിൽ നിന്ന് പിൻവാങ്ങി.സംഘാംഗവും മാധ്യമപ്രവര്‍ത്തകനുമായ ബൈജു എന്‍ നായരാണ് യാത്രയിൽ നിന്നും പിന്മാറിയത്.സംഘത്തലവനും ദുബായ് പോര്‍ട്ട് വേള്‍ഡ് മുന്‍ ജനറല്‍ മാനേജരുമായ സുരേഷ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് ബൈജു തെറ്റിപ്പിരിഞ്ഞത്.അൽപം മുൻപ് ഫേസ്ബുക്ക് പ്രൊഫൈലിൽ ഇട്ട പോസ്റ്റിലാണ് ബൈജു ഇക്കാര്യം വെളിപ്പെടുത്തിയത്.

baiju

 

‘ഞങ്ങളുടെ ടീമിന്റെ തലവനായ സുരേഷ് ജോസഫ് ഐ.ആർ.എസ്. ഒാഫീസറെ പോലെയാണ് പെരുമാറുന്നത്. ഒരു സഹയാത്രികനെ പോലെ തോന്നുന്നില്ല. അദേഹത്തോടൊപ്പം യാത്രം ചെയ്യാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഞാൻ യാത്രയിൽ നിന്ന് പിൻമാറി. യുറോപിലെ മറ്റ് രാജ്യങ്ങൾ ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യും.’ ബൈജു എൻ നായർ ഫേസ്ബുക്കിലെഴുതി.റഷ്യലെത്തിയപ്പോൾ തന്നെ സംഘാംഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായതായാണ് അറിയാൻ കഴിഞ്ഞത്. മൂന്ന് ദിവസം മുൻപ് സെന്റ് പീറ്റേഴ്‌സ് ബർഗിൽ വച്ച് ബൈജു പിരിഞ്ഞിരുന്നു. ബാക്കിയുള്ള രാജ്യങ്ങൾ ഒറ്റയ്ക്ക് സഞ്ചരിച്ച് ലണ്ടനിൽ സമാപന യോഗത്തിൽ എത്താമെന്നായിരുന്നു ധാരണ.സുരേഷ് ജോസഫും ബൈജു എൻ നായരുമായുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞു തീർക്കാൻ ലാൽ ജോസ് ശ്രമിചിചരുന്നതായി സൂചനയുണ്ട്. ഇരുവരും തമ്മിൽ നിസാരമായ ഈഗോ പ്രശ്‌നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പറയപ്പെടുന്നു. വിഷയം പരിഹരിക്കാൻ പറ്റാതായതോടെ ബൈജു പിരിയുകയായിരുന്നു. ധാരണ അനുസരിച്ച് ലണ്ടനിൽ കാണാമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് വിവരം പുറത്ത് വന്നതെന്ന് ലാൽ ജോസുമായി ബന്ധപ്പെട്ടവർ പറഞ്ഞു.75 ദിവസം കൊണ്ട് 27 രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. കാറിൽ 24,000 കിലോമീറ്റർ പിന്നിടുമെന്ന് പ്രഖ്യാപിച്ചിരുന്ന ഈ സാഹസിക യാത്ര ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഫോർഡ് എൻഡേവർ 2010 ഓട്ടോമാറ്റിക് കാറിലായിരുന്നു മൂവരുടെയും യാത്ര.നേപ്പാൾ, ചൈന, കസാഖിസ്ഥാൻ, റഷ്യ, ഫിൻലാൻഡ്, പോളണ്ട്, ഓസ്ട്രിയ, ഹംഗറി, ഇറ്റലി, ജർമ്മനി, ഡെൻമാർക്ക്, സ്വീഡൻ, ബൽജിയം, ഫ്രാൻസ്, അയർലൻഡ് എന്നീ രാജ്യങ്ങൾ കടന്ന് ലണ്ടനിലെത്താനായിരുന്നു പദ്ധതി. ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികം, കേരളാ ടൂറിസം എന്നീ സന്ദേശങ്ങളുമായാണ് ഇവർ യാത്ര പുറപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News