Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 1:23 pm

Menu

Published on January 19, 2015 at 3:39 pm

ലാലിസം ;ആദ്യ പ്രോമോ സോങ് പുറത്ത്

lalisom-promo-song

കൊച്ചി: മോഹന്‍ലാലിൻറെ മ്യൂസിക് ബാന്‍ഡായ ലാലിസത്തിൻറെ ആദ്യ പ്രമോ പുറത്തിറങ്ങി. മോഹൻലാലിൻറെ പ്രിയ സുഹൃത്തും സംവിധായകനുമായ പ്രിയദർശനാണ് പ്രോമോ സോങ് സംവിധാനം ചെയ്തത്. ‘പണ്ടെങ്ങാണ്ട് അങ്ങ് തെക്ക് തെക്ക്’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹൻലാൽ ആണ്. മോഹന്‍ലാലിൻറെ എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും ചിത്രങ്ങളിലെ മെലഡികള്‍ കോര്‍ത്തിണക്കിയാണ് ലാലിസം എന്ന മ്യൂസിക് ബാന്‍ഡ് വരുന്നത്.തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ ഗെയിംസില്‍ ലാലിസം പ്രദര്‍ശിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. ബാൻറ് രൂപീകൃതമായിട്ട് അധികമായിട്ടില്ലെങ്കിലും നിരവധി കലാകാരന്മാർ അണിനിരക്കുന്ന ലാലിസത്തിന് ഇപ്പോൾ തന്നെ നിരവധി പ്രോഗ്രാമിനുള്ള ബുക്കിംഗാണ് ലഭിച്ചിട്ടുള്ളത്. അഭ്രപാളിയിലെ മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ ജീവിതത്തെ, ലാല്‍ അഭിനയിച്ച പാട്ടുകളിലൂടെ അടയാളപ്പെടുത്തുന്ന സംഗീത പരിപാടിയാണ് ലാലിസം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News