Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 9:25 am

Menu

Published on December 19, 2015 at 9:57 am

ഇംപോസിഷന്‍ എഴുതിച്ച ജഡ്ജിക്ക് പോലീസുകാരന്റെ ഭാര്യയുടെ കത്ത്

letter-to-judge-from-wife-of-police-man

കൊച്ചി: പോലീസുകാരെ ഇംപോസിഷന്‍ എഴുതിച്ച ഹൈക്കോടതി ജഡ്ജിക്ക് പോലീസുകാരന്റെ ഭാര്യ എഴുതിയതെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു.
കത്ത് തുടങ്ങുന്നത് ‘പ്രിയപ്പെട്ട രാജേട്ടാ’ എന്ന വിളിയോടെയാണ്. അങ്ങേയ്ക്കും ഭാര്യയ്ക്കും സുഖമല്ലേ. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു പോലീസുകാരന്റെ ഭാര്യയാണു ഞാന്‍. പോലീസുകാരുടെ കുടുംബത്തിനും മനുഷ്യാവകാശങ്ങളും അത്മാഭിമാനവും ഉണ്ടെന്നു ചേട്ടനെ ഓര്‍മപ്പെടുത്തുന്നു. ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുന്ന ഭര്‍ത്താക്കന്‍മാരെ അച്ചടക്കത്തിന്റെ പേരില്‍ ചേട്ടന്‍ അപമാനിക്കരുത്. ചേച്ചി ഇനി ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കാന്‍ ചേട്ടന്‍ പറയണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

തൃപ്പൂണിത്തുറ അമ്പലത്തില്‍വച്ച് തന്നോട് അപമര്യാദായി പെരുമാറി എന്നാരോപിച്ച് രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരേ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഡി. രാജന്‍ നടപടിയെടുത്തതു വിവാദമായിരുന്നു. ജഡ്ജിയെ ചേട്ടന്‍ എന്നു വിളിച്ചതിനാണു നടപടിയെടുത്തതെന്ന് പോലീസുകാര്‍ പറയുന്നു. ഒരു ദിവസം മുഴുവന്‍ കോടതിയിലിരുത്തിയ സിവില്‍ പോലീസ് ഓഫീസര്‍മാരെക്കൊണ്ട് ഇംപോസിഷന്‍ എഴുതിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സൗമ്യ രഘു എഴുതിയതെന്ന പേരില്‍ സമൂഹ്യമാധ്യമങ്ങളില്‍ കത്തു പ്രത്യക്ഷപ്പെട്ടത്. വിലാസം ജസ്റ്റിസ് പി.ഡി. രാജന്‍, ജഡ്ജസ് അവന്യൂ, കലൂര്‍ എറണാകുളം. പോസ്റ്റ് കാര്‍ഡിലെഴുതിയ കത്ത് ജഡ്ജിക്ക് അയച്ചതായി വ്യക്തമല്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News