Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 22, 2025 12:31 am

Menu

Published on June 17, 2014 at 4:56 pm

ദിലീപിനെതിരെ കോടതിയിലേക്ക് മഞ്ജു ആരാധകരുടെ കത്തുകളുടെ പ്രവാഹം..!

letters-flow-to-court-blaming-actor-dileep

മഞ്ജു വാര്യരില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവും നടനുമായ ദിലീപ് കേസ് ഫയല്‍ ചെയ്ത എറണാകുളത്തെ കുടുംബകോടതിയിലേക്ക് ആരാധകരുടെയും വിമര്‍ശകരുടെയും പ്രവാഹം.താരാരാധനയുടെ ഭാഗമായി ഇരുവരുടേയും വ്യക്തി ജീവിതത്തെയും കലാജീവിതത്തെയും പരാമര്‍ശിച്ചുകൊണ്ടുള്ള നിരവധി കത്തുകളാണു ദിനംപ്രതി ഇവിടെ ലഭിക്കുന്നത്.പോസ്റ്റ് കാര്‍ഡിലാണ് പലരും കത്തയക്കുന്നത്.ദിലീപിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കത്തുകളാണ് ഏറെയും. അവരില്‍ ചിലര്‍ മഞ്‌ജുവിനേയും കുറ്റപ്പെടുത്തുന്നുണ്ട്‌.കത്തുകളെല്ലാം ദിലീപ് കെയര്‍ ഓഫ് കുടുംബകോടതി, എറണാകുളം എന്ന വിലാസത്തിലാണ് അയയ്ക്കുന്നത്.എറണാകുളം കുടുംബ കോടതിയില്‍ ദിലീപ് എന്നയാള്‍ ഇല്ലാത്തതിനാല്‍ നടന്‍ ദിലീപിനാണെന്നുറപ്പ്. പോരാത്തതിന് മഞ്ജു വാര്യരാണ് മിക്ക കത്തുകളിലെയും വിഷയം. ദിവസവും പത്തിലധികം കത്തുകള്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഞ്ജു വാര്യരെന്ന അതുല്യ നടിയുടെ കലാഭാവി തകര്‍ക്കരുതെന്ന അപേക്ഷയും കോടതി വിലാസത്തില്‍ എത്തുന്ന കത്തുകളിലുണ്ട്.കത്തയയ്ക്കുന്നവരില്‍ സ്ത്രീകളുമുണ്ട്. മഞ്ജു വാര്യരെന്ന അതുല്യ നടിയുടെ കലാഭാവി തകര്‍ക്കരുതെന്ന അപേക്ഷയും കോടതി വിലാസത്തില്‍ എത്തുന്ന കത്തുകളിലുണ്ട്. അടുത്തമാസം 23 നാണ് ദിലീപിന്റെ വിവാഹമോചന ഹർജി കുടുംബകോടതി പരിഗണിക്കുക. അന്ന് മഞ്ജു വാര്യരും കോടതിയിൽ ഹാജരാകേണ്ടിവരും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News