Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ശ്രദ്ധ കപൂര്‍ അഭിയനരംഗത്തേക്ക് കടന്നുവരുന്നത്. പതിവ് തെറ്റിക്കാതെ ആദ്യചിത്രം മുതല്‍ ഗോസിപ്പുകളും വിവാദങ്ങളും ശ്രദ്ധയെ പിന്തുടര്‍ന്നു. വിവാദങ്ങളോട് ഇതുവരെ താരം ഒരുരീതിയിലും പ്രതികരിച്ചിട്ടില്ല. പക്ഷേ ഇതാദ്യമായി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രദ്ധ ഗോസിപ്പുകളെക്കുറിച്ച് സംസാരിച്ചു. തന്നെച്ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അനാവശ്യമായിരുന്നെന്നും ഗോസിപ്പുകള്‍ വേദനിപ്പിച്ചെന്നും ശ്രദ്ധ പറഞ്ഞു. സിനിമാജീവിതത്തെക്കുറിച്ച് ആര്‍ക്കും എന്തും പറയാം. പക്ഷേ വ്യക്തിജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുന്നതും അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതും അംഗീകരിക്കാനാകില്ല. ഒന്നിച്ചഭിനയിക്കുന്ന താരങ്ങളുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ കേള്‍ക്കേണ്ടി വരിക അത്ര സുഖമുള്ള കാര്യമല്ലെന്നും താരം പറഞ്ഞു. ഫര്‍ഹാന്‍ അക്തറും ശ്രദ്ധയും പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകളുണ്ടായിരുന്നു. റോക്ക് ഓണ്‍ 2വില്‍ ഇരുവരും ഒന്നിച്ചാണഭിനയിക്കുന്നത്. ചിത്രത്തിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എല്ലാവരും. അതേപ്പറ്റി ആര്‍ക്കും അറിയേണ്ട, ആരും സംസാരിക്കുന്നുമില്ല. ഗോസിപ്പുകളില്‍ മാത്രമാണ് എല്ലാവര്‍ക്കും താത്പര്യം.താരങ്ങളുടെ സിനിമകളെക്കുറിച്ചും അവരുടെ പ്രകടനത്തെയും വിമര്‍ശിക്കാം, പക്ഷേ അവരുടെ വ്യക്തിജീവിതത്തില്‍ ഇടപെടരുത്, ശ്രദ്ധ പറഞ്ഞു.2013ല്‍ പുറത്തിറങ്ങിയ ആഷികി 2 ലൂടെയാണ് താരം സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഷാഹിദ് കപൂറിനൊപ്പം ഹൈദര്‍, സിദ്ധാര്‍ഥ് മല്‍ഹോത്രക്കൊപ്പം ഏക് വില്ലന്‍, എബിസിഡി 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ ബോളിവുഡില്‍ ചുവടുറപ്പിച്ചു. ആദിത്യ കപൂറുമായുള്ള പ്രണയബന്ധമായിരുന്നു ശ്രദ്ധയുമായി ബന്ധപ്പെടുത്തി പുറത്തുവന്ന ആദ്യഗോസിപ്പ്. നവംബര്‍ 11നാണ് ശ്രദ്ധയുടെ അടുത്ത ചിത്രം റോക്ക് ഓണ്‍ 2 റിലീസ് ചെയ്യുക.
Leave a Reply