Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 2:12 pm

Menu

Published on February 20, 2014 at 4:06 pm

പ്രശ്‌നങ്ങള്‍ അവസാനിച്ചു;പ്രിയനും ലിസിയും പുതിയ ജീവിതത്തിലേക്ക്….!!!!

lissy-and-priyadarshan-will-start-a-new-life

പ്രശസ്ത സംവിധായകന്‍ പ്രിയദർശനും നടി ലിസിയും   വീണ്ടുംഒന്നിക്കാന്‍ തീരുമാനിച്ചു.മക്കളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ ഇപ്പോള്‍ ഇവര്‍ ഒന്നിക്കാന്‍ തീരുമാനിച്ചതെന്നാണറിയുന്നത്‌.ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ലിസി ഇക്കാര്യം പറഞ്ഞത്.മാസങ്ങളായി അകന്നു കഴിയുകയായിരുന്നു ഇവര്‍.നേരത്തെ  ഇവര്‍ വിവാഹമോചനം നേടുന്നുവെന്ന്‌ വാര്‍ത്തകള്‍ വന്നിരുന്നു. സാധാരണ കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്നത് പോലെ ചില്ലറ പ്രശ്‌നങ്ങള്‍ തങ്ങളുടെ ജീവിതത്തിലും ഉണ്ടായിരുന്നെന്ന് ലിസി പ്രിയദര്‍ശന്‍. ഫോര്‍ ഫ്രെയിംസ് എന്ന കമ്പനിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ് ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ പിരിയാന്‍ തീരുമാനിച്ചില്ലെന്നും താന്‍ പ്രിയനോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ലിസി പറഞ്ഞു.ഈ പ്രശ്‌നങ്ങള്‍ക്ക്‌ ശേഷം പ്രിയന്‍ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായി കേരളത്തിലേക്ക്‌ പോയതാണ്‌ തെറ്റായ ധാരണ പടരാന്‍ കാരണമായതെന്നും ലിസി പറഞ്ഞു. എന്നാല്‍ മറ്റൊരു നടിയുമായി പ്രിയനുള്ള അടുപ്പം പ്രശ്‌നങ്ങള്‍ക്കിടയാക്കിയില്ലേ എന്ന ചോദ്യത്തിന് .അതൊരു വ്യക്തിപരമായ ചോദ്യമാണെന്നും എല്ലാം നല്ല രീതിയില്‍ അവസാനിച്ചെന്നമാണ് ലിസിയുടെ മറുപടി. ഈ ശനിയാഴ്ച മുതല്‍ ഞങ്ങള്‍ പുതിയൊരു ജീവിതം തുടങ്ങുമെന്നും ലിസി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News