Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്തകാലത്തതായി സോഷ്യൽ മീഡിയ ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമായിരുന്നു ലിസി പ്രിയദർശൻ വിവാഹമോചനം.ഇരുവരുടെയും വിവാഹമോചനം ഞെട്ടലോടെയാണ് സിനിമാലോകം കണ്ടത്. വിവാഹമോചനത്തിന് ശേഷം ലിസി പ്രതികരിച്ചിരുന്നു. ഇപ്പോള്‍ തനിക്ക് ആശ്വാസമുണ്ടെന്നും വെല്ലുവിളികള്‍ നിറഞ്ഞ വഴികളിലൂടെയുള്ള തന്റെ യാത്രയുടെ അവസാനമാണിതെന്നും ലിസി പറഞ്ഞിരുന്നു.ചെന്നൈയിലെ കുടുംബ കോടതിയില്‍ വച്ചായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

ഇപ്പോൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ലിസിയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് കുടുംബജീവിതത്തില്‍ അവിചാരിത വഴിത്തിരിവുകളെക്കുറിച്ച് പ്രിയന്‍ വെളിപ്പെടുത്തിയത്.

ലിസിയുമായി വേര്‍പിരിയലിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന് നല്‍കിയ ഉപദേശം ഇങ്ങനെയാണ്. ‘രണ്ടുപേര്‍ ഒത്തു ചേരാന്‍ തീരുമാനിക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ ശത്രുക്കളാകും. രണ്ടുപേര്‍ പിരിയാന്‍ തീരുമാനിക്കുമ്പോഴും എതിര്‍ക്കുന്നവര്‍ ശത്രുവാകും.’

ഭാര്യയുമായി വേര്‍പിരിയുന്ന ഘട്ടത്തില്‍ സുഹൃത്തുകള്‍ ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിനും പ്രിയന്റെ മറുപടിയെത്തി. ‘സുഹൃത്തുക്കള്‍ക്ക് കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ പരിധിയുണ്ട്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുറത്തുള്ളവര്‍ക്ക് കഴിയില്ല. മക്കള്‍ പോലും ഇതില്‍ വലിയ ഇടപെടല്‍ നടത്തിയിട്ടില്ല. ഒരു വീട്ടില്‍ രണ്ടു മനസുമായി അച്ഛനും അമ്മയും കഴിയുന്നതിനേക്കാള്‍ നല്ലത് രണ്ട് വീടുകളില്‍ രണ്ടു മനസായി കഴിയട്ടെ എന്ന് അവര്‍ കരുതിക്കാണും’.പ്രിയദർശൻ പറയുന്നു….
Leave a Reply