Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 4:09 am

Menu

Published on August 12, 2015 at 4:44 pm

തൃഷയ്ക്ക് പ്രിയം ലിവിങ് ടുഗെദര്‍

live-in-is-better-than-marriage-trisha

വിവാഹത്തെക്കാള്‍ എത്രയോ ഭേദമാണ് ലിവിങ് ടുഗെദര്‍ എന്നാണ് തെന്നിന്ത്യന്‍ സുന്ദരി തൃഷ പറയുന്നത്. വിവാഹം കഴിച്ച് പരസ്പരം ഒത്തു പോകാനാവാതെ ജീവിച്ച് ഒടുവില്‍ വിവാഹമോചനത്തിലേക്കെത്തുന്നതിനേക്കാള്‍ ഭേദമല്ലേ ലിവിങ് ടുഗെദര്‍ എന്നാണ് തൃഷയുടെ ചോദ്യം.
ലിവിങ് ടുഗെദര്‍ ആണെങ്കില്‍ രണ്ടുകൂട്ടര്‍ക്കും കൃത്യമായ തീരുമാനമെടുക്കാം. അതുകൊണ്ടുതന്നെ അവര്‍ തമ്മില്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവുകയുമില്ല. ഒരുമിച്ച് ജീവിക്കുന്നവര്‍ക്കും അവരുടെ കുടുംബത്തിനുമില്ലാത്ത പ്രശ്നം മറ്റുള്ളവര്‍ക്കുണ്ടാകേണ്ട കാര്യമെന്താണെന്നും തൃഷ ചോദിക്കുന്നു. വിവാഹം കഴിഞ്ഞ് കോടതി മുറിയില്‍ പോയി മോചനത്തിന് വേണ്ടി കാത്തുനില്‍ക്കുന്നതിലും നല്ലതാണ് ഇത്തരം ബന്ധങ്ങളെന്നും തൃഷ പറഞ്ഞു. പ്രമുഖ വ്യവസായി വരുണ്‍ മാനിയനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞശേഷം തൃഷ വിവാഹം വേണ്ടെന്നുവച്ചിരുന്നു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News