Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 11:07 am

Menu

Published on March 18, 2014 at 3:21 pm

എൽ.കെ.ജി വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

lkg-student-dies-in-classroom

പാലക്കാട് :പരീക്ഷയെഴുതാനെത്തിയ നാലുവയസ്സുകാരി ക്ലാസ് മുറിയിൽ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് വടക്കഞ്ചേരി വള്ളിയോട് സെൻറ് ഫ്രാന്‍സിസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയും ചിറ്റൂരില്‍ എല്‍ഐസി ഡവലപ്‌മെന്റ് ഓഫിസറായ ജിജോയുടെ മകളുമായ റോസ് (നാല്) ആണ് മരിച്ചത്. കടുത്ത പനിയായിരുന്നിട്ടും വർഷാവസാന പരീക്ഷ എഴുതാനായി കുട്ടി സ്കൂളിലെത്തിയതായിരുന്നു.ക്ലാസ് മുറിയിൽ വച്ച് കുട്ടി ചർദ്ദിക്കുകയും പിന്നീട് കുഴഞ്ഞു വീഴുകയുമായിരുന്നു.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News