Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സംസ്ഥാനത്ത് ജൂണ്‍ 15 വരെ ലോഡ്ഷെഡിങ് തുടരാന്‍ വൈദ്യുതി റഗുലേറ്ററി കമീഷന്‍ അനുമതി നല്‍കി.പകല്‍ ഒരു മണിക്കൂറും രാത്രി അര മണിക്കൂറുമാണ് ലോഡ്ഷെഡിങ്.കാലവര്‍ഷം ശക്തിപ്പെടുന്നതുവരെയോ ജൂണ്‍ 30 വരെയോ നീട്ടണമെന്നാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ച കമീഷന്‍ ഇപ്പോഴത്തെ വൈദ്യുതി നിലയും മഴയുടെ സാധ്യതയും പരിഗണിച്ചാണ് 15 വരെ നീട്ടിയത്.വെള്ളമില്ലാത്തതിനാല്‍ ഉല്‍പ്പാദനം താഴ്ന്നെന്നും പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് സംസ്ഥാനത്തിന്റെ ഊര്‍ജ ആവശ്യം നിറവേറ്റുന്നതെന്നുമാണ് ബോര്‍ഡിന്റെ വാദം. ഈ വാദം തുടരുന്നതല്ലാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ഒരു നടപടിയും സര്‍ക്കാരോ ബോര്‍ഡോ കൈക്കൊണ്ടിട്ടില്ല.
Leave a Reply