Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:ലോകസഭ തെരഞ്ഞെടുപ്പിൻറെ അവസാന വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനെക്കാൾ ഇത്തവണ 24 ലക്ഷത്തിലധികം വോട്ടർമാരുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.2.42 കോടി വോട്ടര്‍മാരാണ് ഇത്തവണ പട്ടികയിലുള്ളത്. 24251942 വോട്ടര്‍മാരില്‍ 12570439 പേരും വനിതകളാണ്.ബാക്കി 11681503 പേർ പുരുഷന്മാരാണ്. 2009 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ആകെ 21859536 വോട്ടർമാരാണുണ്ടായിരുന്നത്.എന്നാൽ ഇത്തവണ അതിനേക്കാൾ 2451963 വോട്ടർമാരുടെ വർദ്ധനവാണുണ്ടായിരിക്കുന്നത്.
Leave a Reply