Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി :ഏഴു സംസ്‌ഥാനങ്ങളിലെ 64 ലോക്‌സഭാ മണ്ഡലങ്ങളില്‍ നാളെ എട്ടാം ഘട്ട വോട്ടെടുപ്പ് നടക്കും.മത്സര രംഗത്ത് തൊള്ളായിരത്തോളം സ്ഥാനാർഥികളാണുള്ളത്.ഉത്തർ പ്രദേശ്,ബീഹാർ,പശ്ചിമ ബംഗാൾ,ഉത്തരാഖണ്ഡ് ,ഹിമാചൽ പ്രദേശ്,ജമ്മു കാശ്മീർ,സീമാന്ത്ര എന്നിവിടങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.ഉത്തര്‍പ്രദേശിലെ ഫുല്‍പ്പുരില്‍നിന്നു ലോക്‌സഭയിലേക്കു ഭാഗ്യം പരീക്ഷിക്കുന്ന ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന്റെ വിധിയും നാളെ നിര്‍ണയിക്കപ്പെടും. നിയമസഭയിലേക്കു മത്സരിക്കുന്നവരില്‍ തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്‌ഡിയുമാണു ശ്രദ്ധാകേന്ദ്രങ്ങള്‍. രാഹുൽ ഗാന്ധി,വരുണ്‍ ഗാന്ധി,രാംവിലാസ് പസ്വാന്‍ ,ശാന്തകുമാര്‍ എന്നിവരാണ് ജനവിധി തേടുന്നവരിൽ പ്രമുഖർ.
Leave a Reply