Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തടി കൂടിപ്പോയതിന്‍റെ പേരില്‍ ശരീരം ഒന്നു മെലിയാൻ പട്ടിണി കിടക്കുന്നവരും വ്യായാമത്തില്‍ ഏര്‍പ്പെടുന്നവരാണ് ഏവരും . എന്ത് കഴിച്ചാലും കൊഴുപ്പായി അത് ശരീരത്തില്‍ പ്രതിഫലിക്കുമെന്നത് വസ്‌തുതയാണ്. അപ്പോള്‍ അനാവശ്യമായ കൊഴുപ്പ് അകറ്റി ശരീരം സുന്ദരമാക്കാനുള്ള മാര്‍ഗ്ഗം പ്രത്യേകതരം ഭക്ഷണം ശീലമാക്കുകയാണ്. ഇതിന് നിങ്ങളെ സഹായിക്കുന്നവയാണ് സൂപ്പുകൾ . ഇവ ശരീരത്തിലെത്തുന്ന ഊര്‍ജ്ജത്തിന്റെ അളവ് നിയന്ത്രിച്ച് ശരീരഭാരം കുറയ്‌ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.വേഗത്തില്‍ ശരീരഭാരം കുറയ്‌ക്കാനും ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ഉറപ്പാക്കുവാനും സൂപ്പുകൾ സഹായിക്കുന്നു .സൂപ്പുകള്‍ നിത്യ ജീവിതത്തിൻറെ ഭാഗമാക്കുന്നത്തിലൂടെ സമയം ലാഭിക്കാനും നിങ്ങള്‍ക്ക് കഴിയും.
എളുപ്പത്തിൽ തടികുറയ്ക്കാനുള്ള സൂപ്പുകള്‍…
–
തക്കാളി സൂപ്പ്
അനായാസം ഉണ്ടാക്കാന്‍ കഴിയുന്ന രുചികരമായ ഒരു സൂപ്പാണിത്. തക്കാളി സൂപ്പ് നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ള പൊട്ടാസ്യം, പ്രോട്ടീനുകള്‍, നാരുകള്‍ എന്നിവ പ്രദാനം ചെയ്യുന്നതോടൊപ്പം ഭാരം കുറയ്‌ക്കാനും സഹായിക്കും. കൊഴുപ്പും പഞ്ചസാരയും നാമമാത്രമായ അളവില്‍ മാത്രം അടങ്ങിയിട്ടുള്ള തക്കാളി സൂപ്പ് വിറ്റാമിന്‍ സിയുടെ കലവറ കൂടിയാണ്.
ചേരുവകള്‍
1. പഴുത്ത തക്കാളി -കാല്‍ കിലോ
2.കാരറ്റ് -2
3. സവാള -2
4.വെണ്ണ -1 ടീസ്പൂണ്‍
5.കോണ്‍ ഫ്ളവര്‍ -1 ടീസ്പൂണ്‍
6.പഞ്ചസാര -കാല്‍ ടീസ്പൂണ്‍
7. ടൊമാറ്റോ സോസ് -3 ടേബിള്‍ സ്പൂണ്‍
8.വെള്ളം -2 കപ്പ്
9.ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തില്‍ വെണ്ണയൊഴിച്ച് തക്കാളി,കാരറ്റ്,സവാള എന്നിവ ചെറിയ കഷ്ണങ്ങളായി മുറിച്ചത് വഴറ്റുക. പിന്നിട് വെള്ളം ചേര്‍ത്തു പച്ചക്കറികള്‍ വേവിച്ച് ഉടച്ചെടുക്കുക. ഇത് കണ്ണ് അകലമുള്ള അരിപ്പയില്‍ അരിച്ചെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് കോണ്‍ഫ്ളവര്‍ കാല്‍ കപ്പ് വെള്ളത്തില്‍ കലക്കിയത് ചേര്‍ത്ത് പാകത്തിന് കുറുകുന്നതുവരെ ഇളക്കുക. ടൊമാറ്റോ സോസ് ചേര്‍ത്തിളക്കുക. ഒടുവില്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്തിളക്കുക. ബ്രഡ് ക്യൂബ്സ് ഇട്ട് ചെറുചൂടോടെ ഉപയോഗിക്കാം.
–
വൈറ്റ് ബീന്‍ സൂപ്പ്
പഞ്ചസാരയും കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഇതില്‍ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ രുചികരമായ ഈ സൂപ്പ് ഭാരം കുറയ്‌ക്കാന്‍ നിങ്ങളെ സഹായിക്കും. വളരെ അനായാസം തയ്യാറാക്കാന്‍ കഴിയുന്ന വൈറ്റ് ബീന്‍ സൂപ്പ് പ്രോട്ടീനുകളുടെ കലവറയുമാണ്.
ബ്രോക്കോളി സൂപ്പ് ഒരുപക്ഷെ നിങ്ങള്‍ക്ക് ബ്രോക്കോളി ഇഷ്ടമായിരിക്കില്ല, എന്നാല്‍ ശരീരഭാരം കുറയ്‌ക്കുന്നതിന് ഏറ്റവും അനുയോജ്യമാണ് ബ്രോക്കോളി സൂപ്പ്. 100 ഗ്രാം സൂപ്പില്‍ വെറും 1.2 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതില്‍ ധാരാളം നാരുകളും അത്യാവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
–
–
മത്തങ്ങ (പംപ്‌കിന്‍) സൂപ്പ്

മത്തങ്ങ സൂപ്പ് കുടിക്കുന്നതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ കഴിയും. ഇതില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുള്ളൂ. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളുടെയും നാരുകളുടെയും സ്രോതസ്സ് കൂടിയാണ് മത്തങ്ങ സൂപ്പ്.
–
–
പച്ചക്കറി സൂപ്പ്
1.
പച്ചക്കറികള്‍ തൊലി ചെത്തുന്നതിനുമുമ്പേ ഉരച്ച് കഴുകി വൃത്തിയാക്കണം. കുമ്പളങ്ങയുടെയും വെള്ളരിക്കയുടെയും മത്തങ്ങയുടെയും ചോറും തൊലിയും വെണ്ടക്ക, കാരറ്റ് ഇവയുടെ തുമ്പും കടയും മല്ലിച്ചപ്പ്, പൊതീനയില, കറിവേപ്പില, തക്കാളി ഇവയെല്ലാം പാകത്തിന് വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക. നന്നായി തിളച്ചശേഷം വെളുത്തുള്ളി, കുരുമുളക്, ജീരകം എന്നിവ ചതച്ചിട്ട് ഇറക്കിവെക്കാന്‍നേരം ഒരു തുണ്ട് ബീറ്റ്‌റൂട്ടും അരിഞ്ഞിട്ട് ഇറക്കി മൂടിവെക്കുക. അഞ്ച് മിനുട്ടിനുശേഷം അരിച്ചെടുത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം.
2.
വെണ്ടക്ക, തക്കാളി, കാരറ്റ്, ബീറ്റ്‌റൂട്ട്, കുമ്പളങ്ങ, വെള്ളരിക്ക, പടവലങ്ങ, കാബേജ്, ബീന്‍സ് എന്നീ പച്ചക്കറികളും മല്ലിച്ചപ്പ്, പൊതീനയില, കറിവേപ്പില എന്നിവയും കഴുകി വൃത്തിയാക്കി മുറിച്ച് പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. വെന്താല്‍ പാകത്തിന് ഉപ്പ് ചേര്‍ത്തിറക്കി ചൂടാറിയാല്‍ നന്നായി തിരുമ്മി പിഴിഞ്ഞരിച്ച് നാളികേരപ്പാല്‍ ചേര്‍ത്ത് ചൂടാക്കി ഉപയോഗിക്കാം.
–
ബ്രോക്കോളി സൂപ്പ്
ഒരുപക്ഷെ നിങ്ങള്‍ക്ക് ബ്രോക്കോളി ഇഷ്ടമായിരിക്കില്ല, എന്നാല്‍ ശരീരഭാരം കുറയ്‌ക്കുന്നതിന് ഏറ്റവും അനുയോജ്യമാണ് ബ്രോക്കോളി സൂപ്പ്. 100 ഗ്രാം സൂപ്പില്‍ വെറും 1.2 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതില്‍ ധാരാളം നാരുകളും അത്യാവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ചിക്കന്‍ റൈസ് സൂപ്പ് വളരെ പെട്ടെന്ന് ഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന ഈ സൂപ്പില്‍ സോഡിയം വളരെ കുറവാണ്. എന്നാല്‍ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം സൂപ്പില്‍ 0.7 ഗ്രാം കൊഴുപ്പ് മാത്രമേ ഉള്ളൂ.
–
–
ലീക്- ഉരുളക്കിഴങ്ങ് സൂപ്പ്
ഭാരം കുറയ്‌്‌ക്കാനായി ആഹാരനിയന്ത്രിക്കുന്ന സമയത്ത് ഈ സൂപ്പ് കുടിച്ചാല്‍ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും ലഭിക്കും. ഇതോടൊപ്പം മള്‍ട്ടിഗ്രെയ്‌ന്‍ ബ്രെഡ് കൂടി കഴിക്കാവുന്നതാണ്.
–
–
ക്യാരറ്റ് സൂപ്പ്
മല്ലിയില കൊണ്ട് അലങ്കരിച്ച രുചികരമായ ക്യാരറ്റ് സൂപ്പില്‍ വളരെ കുറഞ്ഞ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. 100 ഗ്രാം സൂപ്പില്‍ 1.2 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. ഭാരം കുറയാന്‍ ഇത് നിങ്ങലെ സഹായിക്കും.
–
–
മുരിങ്ങാക്കായ സൂപ്പ്

മുരിങ്ങാക്കായ ചെറിയ കഷ്ണങ്ങളാക്കി നന്നായി വേവിച്ച് സത്ത് പിഴിഞ്ഞെടുക്കുക. മറ്റൊരു പാത്രത്തില്‍ മല്ലിച്ചപ്പ്, പൊതീനയില, കറിവേപ്പില എന്നിവ അല്‍പാല്‍പം എടുത്ത് തക്കാളിയോടൊപ്പം വേവിക്കുക. വെന്താല്‍ അതിലേക്ക് കുറച്ച് ജീരകവും കുരുമുളകും പൊടിച്ചിടുക. ഒരല്ലി വെളുത്തുള്ളിയും ചതച്ചിടുക. അല്‍പം ഉപ്പും ഒരു ബീറ്റ്‌റൂട്ട് ചിരകിയതും മുരിങ്ങാക്കായ സത്തും അതിലേക്ക് ചേര്‍ത്ത് നന്നായിളക്കി 10 മിനിറ്റിനുശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.
–
പയര്‍ സൂപ്പ്
പയര്‍ സൂപ്പില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പച്ചക്കറികള്‍ കൂടി ചേര്‍ത്ത് ശരീരഭാരം കുറയ്‌ക്കാവുന്നതാണ്. പ്രോട്ടീനുകളുടെ കലവറയായ ഈ സൂപ്പില്‍ കൊഴുപ്പ്, സോഡിയം, പഞ്ചസാര എന്നിവ വളരെ കുറവാണ്.
–
–
കുമിള്‍ സൂപ്പ്
100 ഗ്രാം കുമിള്‍ സൂപ്പില്‍ 1.2 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഇതിന്റെ ഭാരം കുറയ്‌ക്കാനുള്ള കഴിവിനെ കുറിച്ച് ഇനി പറയുന്നില്ല. ഇത് ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീനുകളും പ്രദാനം ചെയ്യും.
ലെന്റല്‍ സൂപ്പ്
പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, നാരുകള്‍ എന്നിവയുടെ കലവറയാണ് ലെന്റില്‍ സൂപ്പ്. 100 ഗ്രാം സൂപ്പില്‍ 0.8 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ.
ചിക്കന്‍ റൈസ് സൂപ്പ്
വളരെ പെട്ടെന്ന് ഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന ഈ സൂപ്പില്‍ സോഡിയം വളരെ കുറവാണ്. എന്നാല്‍ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം സൂപ്പില്‍ 0.7 ഗ്രാം കൊഴുപ്പ് മാത്രമേ ഉള്ളൂ.
Leave a Reply