Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 8:38 am

Menu

Published on May 31, 2014 at 10:19 am

വിവാഹ മണ്ഡപത്തിൽ വെച്ച് കാമുകൻ വധുവിൻറെ കരണത്തടിച്ചു

lover-slaps-bride-on-wedding-day

കാഞ്ഞങ്ങാട്: വിവാഹ മണ്ഡപത്തിൽ വെച്ച് എല്ലാവരും നോക്കി നിൽക്കെ കാമുകൻ വധുവിൻറെ കരണത്തടിച്ചു.തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് തയ്യാറായ കാമുകിയെയാണ് കാമുകൻ കതിര്‍മണ്ഡപത്തില്‍ വെച്ച് അടിച്ചത്.കാസര്‍ഗോഡ്‌ കാഞ്ഞങ്ങാട്ടെ ഒരു ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്.വിവാഹം കഴിഞ്ഞ് വധൂവരന്‍മാര്‍ ബന്ധുക്കളുടെ ആശീര്‍വാദം വാങ്ങുമ്പോഴാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് മണ്ഡപത്തിലേക്ക് വന്നത്. നവദമ്പതിമാരുടെ അടുത്തെത്തിയ ശേഷം പെട്ടെന്നായിരുന്നു യുവാവ് വധുവിൻറെ മുഖത്തടിച്ചത്.അടി കൊണ്ട വധുവും കണ്ടു നിന്ന വരനും അന്ധാളിച്ചു നിൽക്കെ യുവാവ് മണ്ഡപത്തില്‍നിന്നും ഇറങ്ങി നടന്നു.എന്നാൽ അവിടെയുണ്ടായിരുന്ന നാട്ടുകാർ യുവാവിനെ പിടികൂടി പോലീസിലേൽപ്പിച്ചു.പരാതിയൊന്നുമില്ലാത്തതിനാല്‍ അന്ന് രാത്രി തന്നെ യുവാവിനെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News