Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:43 pm

Menu

Published on February 1, 2016 at 10:50 am

ഭാഗ്യത്തെക്കാൾ തീരുമാനങ്ങളും കഠിനപ്രയത്‌നവുമാണ് കാര്യം: നിവിന്‍ പോളി

luck-won-t-favour-you-every-time-nivin-pauly

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിന് ശേഷമാണ് നിവിൻ പോളി എന്ന നടൻ ശ്രദ്ധിക്കപ്പെടുന്നത്. 2012ലാണ് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം റിലീസ് ചെയ്യുന്നത്.നാല് വർഷത്തിനിപ്പുറം ഒരു നടൻ എന്ന നിലയിലും നിവിൻ ഒരുപാട് മുന്നേറിയിരിയ്ക്കുന്നു. വെറും ഭാഗ്യം മാത്രമല്ല ഈ വിജയത്തിന് പിന്നിൽ, തീരുമാനം എടുക്കുന്നതും കഠിന പ്രയത്‌നവും കൂടെ പരിഗണിക്കണം. ഭാഗ്യം എപ്പോഴും തുണയ്ക്കില്ലെന്ന് നിവിൻ പോളി പറയുന്നു. തന്റെ അഭിനയ ജീവിതത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ നിവിന്‍ സംസാരിക്കുന്നു.

ഒരു നടൻ എന്ന നിലയിൽ കഴിഞ്ഞ വർഷങ്ങൾ എന്നെ സംബന്ധിച്ച് വളരെ സന്തോഷം നിറഞ്ഞതാണ്. തീരുമാനം എടുക്കുന്നത് എത്രത്തോളം പ്രധാനമാണെന്നും ഒരു നടനെ ആ തീരുമാനം എങ്ങനെ ഷേപ്പ് ചെയ്‌തെടുക്കുന്നു എന്നും കഴിഞ്ഞ വർഷങ്ങൾ കൊണ്ട് ഞാൻ പ ഠിച്ചു. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ അ തിന്റെ ക്വാളിറ്റിയാണ് ഞാന്‍ നോക്കുന്നത്. ഒരു സിനിമയും ചെയ്യാതെ വീട്ടിലിരിക്കുമ്പോഴും ക്വാളിറ് റിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അതുകൊണ്ട് തന്നെ ചില ചിത്രങ്ങൾ വേണ്ട എന്ന് വയ്‌ക്കേണ്ടി വന്നിട്ടുണ്ട്. സ്വന്തം വിജയത്തിൽ ഭാഗ്യം എല്ലായ്‌പ്പോഴും തുണയ്ക്കില്ല. തീരുമാനങ്ങളും കഠിനപ്രയത്‌നവുമാണ് കാര്യം.നിവിൻ പറയുന്നു.

ഇന്റസ്ട്രിയില്‍ നേരത്തെ വന്ന് കാലുറപ്പിച്ചവരുമായി എന്നെ താരതമ്യം ചെയ്യുമ്പോള്‍ എനിക്കത്ഭുതമാണ് തോന്നുന്നത്. കഥാപാത്രത്തിന് വേണ്ടി അങ്ങനെ പ്രത്യേകിച്ചൊരു എഫേർട്ടും എടുക്കാത്ത ആളാണ് ഞാന്‍. എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ നന്നായി പഠിച്ച ശേഷമാണ് അവതരിപ്പിയ്ക്കുന്നത്. കഥാപാത്രത്തെ സംബന്ധിച്ച സംശയങ്ങളെല്ലാം സംവിധായകരോടും എഴുത്തുകാരോടും ചോദിച്ച് മനസ്സിലാക്കും. പക്ഷെ ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലെത്തുമ്പോൾ സ്വയം നന്നാക്കാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കും

ആദ്യമായാണ് ഞാനൊരു പൊലീസ് വേഷം ചെയ്യുന്നത്. അതുകൊണ്ട് തന്നെ എബ്രിഡ് ഷൈൻ കഥയുമായി വന്നപ്പോൾ ഇത് എനിക്കൊരു പുതിയ അനുഭവമായിരിക്കും എന്ന് ചിന്തിച്ചിരുന്നു. ഷൈൻ തന്റെ കഥകൾ വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്ന ആളാണ്. പെർഫക്ഷന് വേണ്ടി ഞങ്ങൾ ഒരുപാട് സമയമെടുത്തിട്ടുണ്ട്. ഒരുപാട് പൊലീസ് സ്റ്റേഷനുകളിൽ പോയി എങ്ങനെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും ആളുകളെ നോക്കുന്നതെന്നും പ്രതികളെ പിടികൂടുന്നതെന്നും മറ്റുമൊക്കെ പഠിച്ചു.

തട്ടത്തിൻ മറയത്ത് എന്ന ചിത്രം ചെയ്യുന്ന സമയത്ത് ഓരോ കാര്യങ്ങളും വിനീത് വ്യക്തമായും കൃത്യമായും പറഞ്ഞു തരുമായിരുന്നു. കഥാപാത്രത്തെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും അതെന്നെ ഒരുപാട് സഹായിച്ചു. എന്നാൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യം ആയപ്പോഴേക്കും വിനീത് തീർത്തും വ്യത്യസ്തനായ മറ്റൊരാളായിരുന്നു. ‘നീ അഭിനയിച്ചോ, ആവശ്യമെങ്കിൽ തെറ്റുപറ്റുമ്പോൾ ഞാൻ പറഞ്ഞു തരാം’ എന്നായിരുന്നു പ്രതികരണം. അതുകൊണ്ട് തന്നെ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. വിനീത് സഹായിക്കും എന്നുള്ളതുകൊണ്ട് ഞാന്‍ കഥാപാത്രത്തെ കുറിച്ച് ഒന്നും പഠിച്ചിരുന്നില്ല. പക്ഷെ സമ്മര്‍ദ്ദത്തില്‍ നിന്ന് പുറത്തുവന്ന്, ആ കഥാപാത്രത്തിന് വേണ്ടി മാനസികമായി തയ്യാറെടുത്തു.

മകൻ ദാവീദ് എന്റെ റിലാക്‌സ് പോയിന്റാണ്. എത്രത്തോളം സമയം കിട്ടുന്നുണ്ടോ അത്രത്തോളം ഞാനവനൊപ്പം ചെലവഴിയ്ക്കും. ഒരുമിച്ചിരിയ്ക്കുമ്പോള്‍ ഞങ്ങളടിച്ചു പൊളിക്കും. അവനെ കാണാതെ രണ്ടില്‍ കൂടുതല്‍ ദിവസം എനിക്ക് പറ്റില്ല. ഷൂട്ടിങ് സമയത്ത് ഫോണിലെങ്കിലും വിളിച്ചിരിയ്ക്കും. ടിവിയില്‍ എന്നെ കാണുമ്പോള്‍ ‘പപ്പാ ഇടിക്കവനെ, അങ്ങനെ പറ’ എന്നൊക്കെ പറയും. സത്യത്തില്‍ ഇപ്പോള്‍ ഞാന്‍ ശരിക്കും പൊലീസാണെന്നാണ് കക്ഷി ധരിച്ചുവച്ചിരിയ്ക്കുന്നത്. ഭക്ഷണം കഴിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിചാരം.

Loading...

Leave a Reply

Your email address will not be published.

More News