Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 11:31 am

Menu

Published on February 28, 2015 at 10:27 am

ഓസ്കാറിന് നടി ലുപിറ്റ ന്യോങ് അണിഞ്ഞ ഒരു കോടിയുടെ വസ്ത്രം കാണാതായി

lupita-nyongos-150000-oscars-dress-stolen-from-hotel

ഇത്തവണത്തെ ഓസ്കാർ അവാർഡ് ദാന ചടങ്ങിൽ നടി ലുപിറ്റ ന്യോങ് അണിഞ്ഞ വസ്ത്രം കാണാതായി. ഒരു വസ്ത്രം കാണാതായത് ഇത്ര വലിയ വാർത്തയാക്കണോ എന്നായിരിക്കും നിങ്ങളുടെ സംശയം. സംശയിക്കേണ്ട, കാരണം ഇത് വെറും സാധാരണ വസ്ത്രമല്ല. ഒരുകോടിരൂപയോളം വിലമതിക്കുന്ന സെലിബ്രിറ്റി വസ്ത്രമാണ് കാണാതായിരിക്കുന്നത്. ഞായറാഴ്ച നടന്ന അവാർഡ് ദാന ചടങ്ങിലെ അവതാരകയായിരുന്നു ന്യോങ്. വെസ്റ്റ് ഹോളിവുഡിലെ ലണ്ടന്‍ ഹോട്ടലില്‍ നിന്ന് ന്യോങ് പുറത്തുപോയ സമയത്തായിരുന്നു മോഷണം നടന്നത്. ന്യോങ് അണിഞ്ഞ ആ വസ്ത്രത്തിൻറെ പ്രത്യേകത അതിൽ പ്രകൃതിദത്തമായ 6000 വെളുത്ത മുത്തുകളായിരുന്നുവെന്നതാണ്. കാള്‍വിന്‍ ക്‌ളിനിനുവേണ്ടി ഫ്രാന്‍സിസ്‌കോ കോസ്റ്റ ഡിസൈന്‍ ചെയ്ത ഈ വസ്ത്രം 25 പേര്‍ ചേര്‍ന്ന് 10 ആഴ്ചകൊണ്ടാണ് നെയ്‌തെടുത്തത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മോഷ്ടാവിനെ കണ്ടെത്താൻ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. 2014ല്‍ 12 ഇയേഴ്‌സ് ഓഫ് സ്ലേവ്’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ സെലിബ്രിറ്റിയാണ് കെനിയക്കാരിയായ ന്യോങ്.

$150,000 Oscars dress stolen from hotel 1

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News