Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആറന്മുള: ആറന്മുളയില്‍ വള്ളസദ്യ ഉദ്ഘാടനചടങ്ങിനെത്തിയ കെ ശിവദാസന്‍ നായര്‍ എംഎല്‍എയെ ആറന്മുള വിമാനത്താവളത്തിനെതിരെ സമരം നടത്തുന്ന പൈതൃക ഗ്രാമ കര്‍മസമിതി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.ഉന്തിലും തള്ളിലും എം എല്‍ എയുടെ വസ്ത്രം കീറി. ഇതേത്തുടര്‍ന്ന് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി. എംഎല്‍എ എത്തിയാല്‍ പ്രതിഷേധമുണ്ടാകുമെന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ പള്ളിയോട സേവാ സമിതിയെ അറിയിച്ചിരുന്നുവെങ്കിലും സ്ഥലം എംഎല്‍എ എന്ന നിലയില്‍ ചടങ്ങിനെത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴ്ച്ച പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍ . ശബരിമല തീര്‍ഥാടകരെയും ആറന്‍മുള വള്ളസദ്യയില്‍ പങ്കെടുക്കാനെത്തുന്നവരെയും ഒഴിവാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ് അറിയിച്ചു.
Leave a Reply