Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 4:40 pm

Menu

Published on February 21, 2017 at 11:35 am

നടിക്കെതിരായ ആക്രമണം; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി നിര്‍മ്മാതാവ് എം. രഞ്ജിത്

m-renjith-actress-attack-incident

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി നിര്‍മ്മാതാവ് എം. രഞ്ജിത്.

സംഭവം നടന്ന ദിവസം സ്റ്റുഡിയോയില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നെന്ന് പറഞ്ഞ രഞ്ജിത്ത് സുനി തന്നെയാണ് മാര്‍ട്ടിനെ പറഞ്ഞുവിട്ടതെന്നും വ്യക്തമാക്കി.

മലയാളസിനിമയില്‍ വന്നിട്ട് ഒരുപാട് വര്‍ഷമായി. ഇത്രയും വര്‍ഷത്തിനിടയ്ക്ക് ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാനാകാത്ത കാര്യമാണ് ഇവിടെ ഉണ്ടായതെന്ന് പറഞ്ഞ രഞ്ജിത്ത് സാധുക്കളെപോലെ ഇരിക്കാതെ നമ്മളെല്ലാവരും ശക്തമായി പ്രതികരിക്കണമെന്നും വ്യക്തമാക്കി. നടിയ്‌ക്കെതിരായ അതിക്രമത്തില്‍ അപലപിച്ച് തിരുവനന്തപുരം ചലച്ചിത്ര കൂട്ടായ്മയുടെ പ്രതിഷേധപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭയന്ന് പറയാതിരിക്കുന്ന ഒരുപാട് സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ ഞങ്ങള്‍ ഒരുമിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി.

അതൊന്നും കാര്യമായി എടുക്കാതെ അതേ ആളുകള്‍ ഞങ്ങളുടെ മുന്നില്‍ കൂടി സിനിമാവണ്ടികളില്‍ ഡ്രൈവര്‍മാരായി എത്തിയെന്നും അദ്ദേഹം പറയുന്നു.

നടന്ന സംഭവത്തിന്റെ വിശദമായ വിവരങ്ങള്‍ അന്വേഷിക്കുകയുണ്ടായി. ഈ സ്റ്റുഡിയോയില്‍ നിന്നും ഡബ്ബിങിനെന്നും പറഞ്ഞ് നടിയെ വിളിക്കാന്‍ പോയ വാഹനത്തില്‍ ആദ്യം പോകേണ്ടിയിരുന്നത് പള്‍സര്‍ സുനിയെന്ന ആളായിരുന്നു. സുനില്‍ അവിടെ കുറച്ചുദിവസങ്ങളായി വണ്ടി ഓടിച്ചുകൊണ്ടിരിക്കുകയായിരുന്നു.

സംഭവദിവസം സുനില്‍ തനിക്ക് പോകാന്‍ പറ്റില്ലെന്നും പകരം ഡ്രൈവറെ വെക്കാനും പറയുകയായിരുന്നു. പകരം ഡ്രൈവര്‍ കുറച്ചുദിവസങ്ങളായി അവിടെ തന്നെയുണ്ട്. ആ ഡ്രൈവര്‍ വണ്ടിയുമായി പോകാന്‍ തുടങ്ങുമ്പോള്‍ ഈ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിലിനെ കണ്ടപ്പോള്‍ സുനില്‍ തന്നെ പോയാല്‍പോരെഎന്നും ചോദിക്കുന്നു.

അപ്പോള്‍ സുനില്‍ അന്നത്തെ ദിവസം വരെ ജോലി ചെയ്തതിന്റെ പണം ആവശ്യപ്പെട്ടു. പണത്തിന് ആവശ്യമുണ്ടെന്നും അതുകൊണ്ട് മാര്‍ട്ടിനെ വിട്ടാല്‍ മതിയെന്നും സുനി പറയുകയായിരുന്നു. അങ്ങനെയാണ് മാര്‍ട്ടിന്‍ പോകുന്നത്. ബാക്കിയുള്ളതൊക്കെ നമ്മള്‍ കേട്ട് അറിഞ്ഞ് കഴിഞ്ഞു. ഇതിനെതിരെ പ്രതികരിക്കാതെ പോകരുതെന്നും ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News