Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 4:09 pm

Menu

Published on June 5, 2013 at 4:40 am

ആരോഗ്യനില മോശമായതിനെ തുടർന്ന് മഅ്ദനിയെ നാളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കും

madani-shifted-to-soukhya-hospital-again

ബംഗളൂരു: ആരോഗ്യ നില മോശമായ സാഹചര്യത്തിൽ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ നാളെ വീണ്ടും സൗഖ്യ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ശ്വാസതടസ്സം, പ്രമേഹസംബന്ധമായ രോഗങ്ങള്‍, വൃക്കസംബന്ധമായ രോഗങ്ങള്‍ എന്നിവ അനുഭവിക്കുന്ന മഅ്ദനിക്ക് കഴിഞ്ഞ മൂന്നു മാസമായി തുടര്‍ചികിത്സ ലഭിച്ചിട്ടില്ല. എല്ലാ മാസവും തുടര്‍പരിശോധന നടത്തണമെന്നും കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ട വലതു കണ്ണിന് ഉടന്‍ ശസ്ത്രക്രിയ ആവശ്യമാണെന്നും ജയില്‍ അധികൃതര്‍ക്ക് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ജയിലില്‍ ഒരു പ്രമേഹരോഗ വിദഗ്ധന്‍െറ സേവനം ലഭ്യമാക്കണമെന്നും ജയില്‍ സൂപ്രണ്ടിന് സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, ;മൂന്ന് മാസമായി മഅ്ദനിക്ക് ചികിത്സ നല്‍കാന്‍ ജയില്‍ അധികൃതര്‍ തയാറായില്ല. നടപടിക്രമങ്ങളിലെ നൂലാമാലകളാണ് ജയില്‍ അധികൃതര്‍ ഇതിന് നല്‍കിയ വിശദീകരണം. മഅ്ദനിയെ പരിശോധനക്ക് ആശുപത്രിയിലേക്കോ അല്ലെങ്കിൽ മെഡിക്കല്‍ സംഘം ജയിലിലേക്കോ വരാമെന്ന് അറിയിച്ച് സൗഖ്യ ആശുപത്രി അധികൃതര്‍ വീണ്ടും സമീപിച്ചപ്പോഴാണ് ജൂണ്‍ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News