Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 2:56 pm

Menu

Published on February 22, 2014 at 1:28 pm

അനാശാസ്യത്തിനിടെ പിടിക്കപ്പെട്ട ലൈംഗികത്തൊഴിലാളിയുടെ അഭിമുഖത്തിന് ചെലവിട്ടത് 2.6 കോടി!

madoff-jailhouse-interview-used-to-bolster-ny-suit

ലണ്ടന്‍: ഹോളിവുഡ് താരത്തിനൊപ്പം അനാശാസ്യത്തിനിടെ പിടിക്കപ്പെട്ട ലൈംഗികത്തൊഴിലാളിയുമായുള്ള അഭിമുഖത്തിന് ബ്രിട്ടീഷ് പത്രം ചെലവഴിച്ചത് 2.5 ലക്ഷം പൗണ്ട് (2.6 കോടി രൂപ).മാധ്യമരാജാവ് റുപ്പെര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് പത്രം.മുന്‍ പത്രാധിപ റബേക്ക ബ്രൂക്ക് ആണ് ഫോണ്‍ചോര്‍ത്തല്‍ കേസിന്റെ വിചാരണയ്ക്കിടെ ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതിയില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ‘ഫോര്‍ വെഡ്ഡിങ് ആന്‍ഡ് എ ഫ്യൂണറല്‍’ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹഗ് ഗ്രാന്റുമൊത്ത് 1995ലാണ് ബ്രൗണ്‍ പിടിക്കെപ്പെടുന്നത്. ഇത് ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ചൂടേറിയ വാര്‍ത്തയായി. ഇതേത്തുടര്‍ന്നാണ് ബ്രൗണിന്റെ അഭിമുഖം തയ്യാറാക്കാന്‍ പത്രം തീരുമാനിച്ചത്. ബ്രൗണിന്റെ അഭിമുഖം മറ്റൊരുപത്രത്തിനും ലഭിക്കാതിരിക്കാന്‍ ഇവരെയും കുടുംബത്തേയും മരുഭൂമിയില്‍ ഒളിവില്‍ പാര്‍പ്പിച്ചു. ഇതിനുമാത്രം 10000 പൗണ്ട് (ഒരു കോടി രൂപ) ചെലവായതായി റബേക്ക പറയുന്നു.  ഗ്രാന്റിനൊപ്പം പിടിക്കപ്പെട്ടതിനെത്തുടര്‍ന്ന് ബ്രൗണിന് 180 ദിവസത്തോളം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു.  ഗ്രാന്റ് ആകട്ടെ ടി.വി. അഭിമുഖങ്ങളിലൂടെ നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാന്‍ ശ്രമം നടത്തി. ഈ സംഭവത്തിന് ശേഷം കര്‍ശന മാധ്യമനിയന്ത്രണത്തിന്റെ ഏറ്റവുംവലിയ വക്താവായും ഗ്രാന്റ് മാറി.ഇത്രയും തുകമുടക്കി മറ്റൊരു അഭിമുഖവും താന്‍ ചെയ്തിട്ടില്ലെന്നും അവര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News