Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 2:27 pm

Menu

Published on January 9, 2015 at 10:35 am

ഐയുടെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു

madras-high-court-stays-release-of-vikram-starrer-i

വിക്രമിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഐയുടെ റിലീസ് തടഞ്ഞു. ഈ മാസം 30 വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. പിക്ചര്‍ ഹൗസ് എന്ന കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. 180 കോടി ചിലവിൽ നിർമ്മിച്ച ചിത്രം ഈ മാസം 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. നിരവധി തവണ റിലീസിംഗ് മാറ്റി വച്ചതിനുശേഷമായിരുന്നു വിദേശരാജ്യങ്ങളിലുള്‍പ്പടെ ജനുവരി 14ന് ചിത്രത്തിൻറെ റിലീസിംഗ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങള്‍ക്കും വന്‍ വരവേൽപ്പായിരുന്നു സോഷ്യൽ മീഡിയകളിൽ ലഭിച്ചിരുന്നത്. മലയാളിതാരം സുരേഷ് ഗോപി ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അമി ജാക്സണാണ് നായികയായെത്തുന്നത്. ഐയുടെ റിലീസിന് മുന്നോടിയായുള്ള പ്രചരണ പരിപാടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ ഐയുടെ റിലീസ് തടഞ്ഞിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News