Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 11:55 am

Menu

Published on July 1, 2013 at 10:39 am

വനിതാ എസ്ഐയെ പീഡിപ്പിച്ച മജിസ്ട്രേറ്റ്‌ അറസ്റ്റില്‍

magistrates-arrest-on-woman-sub-inspectors-rape-charge-draws-flak

ചെന്നൈ: വിവാഹ വാഗ്ദാനം നല്‍കി പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ജഡ്ജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഊട്ടി സ്റ്റേഷനില്‍ എസ്ഐ ആയിരുന്ന ഉമാ മഹേശ്വരിയുടെ പരാതിയെ തുടര്‍ന്ന് കോയമ്പത്തൂര്‍ മജിസ്ട്രേറ്റ്‌ തങ്കരാജിനെയാണ് പോലീസ്‌ അറസ്റ്റു ചെയ്തതത്. ഇരുവരും രണ്ടു വര്‍ഷത്തോളമായി ഒരുമിച്ചു താമസിക്കുകയായിരുന്നു. രണ്ടാഴ്ച മുന്‍പ്‌ തങ്കരാജ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നറിഞ്ഞതിനെ തുടര്‍ന്ന്, ഉമാ മഹേശ്വരി, ഐജി ഓഫീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്‌.. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ്‌ വൃത്തങ്ങള്‍ സൂചന നല്‍കി.

ജഡ്ജി തങ്കരാജനെ തിരുപ്പൂര്‍ ജില്ല കോടതി രണ്ടാഴ്ചത്തക്ക് റിമാന്‍ഡ് ചെയ്തു. പള്ളഡാം ഖേലയിലെ പൊലീസ് സബ് ഇന്‍സ്പെക്റായ യുവതിയാണ് 30കാരനായ ജഡ്ജിയുടെ പ്രണയത്തിലകപ്പെട്ട് പീഡനത്തിന് ഇരയായത്. ജഡ്ജി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധം വിവാഹത്തിനു തുല്യമാണെന്ന് മദ്രാസ് ഹൈകോടതി വിധി വന്ന് ഒരാഴ്ചക്ക് ശേഷമാണ് പീഡന സംഭവം പുറത്ത് വരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News