Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:38 am

Menu

Published on July 25, 2013 at 11:29 am

ഷൂട്ടിംങ്ങിനിടെ നടി അനുഷ്കയ്ക്ക് വെട്ടേറ്റു

mahesh-babu-hurts-anushka-with-a-sword

തെന്നിന്ത്യന്‍ ചിത്രമായ റാണി രുദ്രമാദേവിയുടെ ഷൂട്ടിങ്ങിനിടെ നടി അനുഷ്കയ്ക്ക് വെട്ടേറ്റു. ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്ന അനുഷ്കയും, അതിഥി വേഷത്തിലെത്തുന്ന സൂപ്പര്‍ താരം മഹേഷ്‌ ബാബുവും തമ്മിലുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ ഷൂട്ട്‌ ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്‌.., മൂര്‍ച്ച കുറഞ്ഞ വാളുകൊണ്ടാണ് വെട്ടേറ്റത്‌ അതിനാൽ പരിക്ക് ഗുരുതരമല്ല. ഗുണശേഖര്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ‘റാണി രുദ്രമാദേവി’യില്‍ കാക്കാത്തിയ രാജവംശത്തില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു രാജകുമാരിയുടെ കഥയാണ്‌ ആകമാനം. ചിത്രത്തിന്‍റെ സാങ്കേതിക പ്രവര്‍ത്തകർ ഏറെയും ഹോളിവുഡില്‍ നിന്നുള്ളവരാണ്. തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ് റാണി രുദ്രമാദേവി.

Loading...

Leave a Reply

Your email address will not be published.

More News