Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 12:43 pm

Menu

Published on June 25, 2013 at 11:10 am

കണ്ണൂർ ഐ.ടി.ഐ. മഹീന്ദ്ര ആൻഡ്‌ മഹീന്ദ്ര കമ്പനി ഏറ്റെടുക്കുന്നു

mahindramahindra-keen-on-adopting-kannur-iti

കണ്ണൂർ :കേരളത്തിലെ രണ്ട് ഐ.ടി.ഐ കൽ മഹീന്ദ്ര ആൻഡ്‌ മഹീന്ദ്ര കമ്പനി ഏറ്റെടുക്കാൻ താല്പര്യം കാണിച്ചതായി മന്ത്രി ഷിബു ബേബി ജോണ്‍ .സ്ഥാപനത്തിനു ഒന്നര കോടി രൂപയുടെ ധനസഹായം അനുവദിക്കുമെന്നും വനിതാ ഐ.ടി.ഐ യിൽ ഈ വർഷം നാല് പുതിയ കോഴ്സുകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ നൂറു ശതമാനം വിദ്യാർഥികൾക്കും ജോലി ലഭ്യമാക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു .തോട്ടട ഐ.ടി.ഐയിൽ കേന്ദ്ര ഗവണ്മെന്റ് സഹായത്തോടെ നിർമ്മിച്ച സെന്റർ ഓഫ് അഡ്വാൻസ്ഡ് വെൽഡിംഗ് കെട്ടിടത്തിന്ടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .എ.പി അബ്ദുള്ളക്കുട്ടി എം.എൽ.എ അധ്യക്ഷനായിരുന്നു.
തോട്ടട ഐ.ടി.ഐയിൽ നിർമ്മിച്ച സുവർണ ജൂബിലി സ്മാരക ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തിന്ടെ ഉദ്ഘാടനം കെ.സുധാകരൻ എം.പി യും വനിതാ അമിനിറ്റി സെന്റെരിന്ടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.എ.സരളയും നിർവഹിച്ചു .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News