Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പിക്കറ്റ് 43 എന്ന ചിത്രത്തിൽ മോഹന്‍ലാലിനെ മാറ്റി പൃഥ്വിരാജിനെ നായകനാക്കിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ മേജർ രവി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുടെ ഈ പ്രതികരണം.മോഹന്‍ലാലിനെ തന്നെ സിനിമ ചെയ്യാനായിരുന്നു തൻറെ തീരുമാനമെന്ന് മേജര്‍ രവി പറയുന്നു. അതിനായി അന്നു രാത്രിതന്നെ മോഹന്‍ലാല്‍ എന്നെ വിളിച്ച് ചോദിച്ചു.എന്റെപ്രായം ഒരു തടസ്സമല്ലേ രവി എന്ന്. ഇതിലെ കഥാപാത്രത്തിന് കാമുകിയുണ്ട്, അവളെ വിവാഹം കഴിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന മാനസിക പ്രയാസമുണ്ട്. അതിനാല്‍ കുറച്ചു കൂടി പ്രായം കുറഞ്ഞ ആരെയെങ്കിലുംവെച്ച് ഈ സിനിമ ചെയ്യുന്നതല്ലേ നല്ലത്. ആര് എന്ന എന്റെ ചോദ്യത്തിന് മോഹന്‍ലാല്‍ തന്നെയണ് പൃഥ്വിരാജിന്റെ പേര് പറഞ്ഞത്. മോഹന്‍ലാലില്‍ കണ്ട അതേ ആത്മാര്‍ഥത പൃഥ്വിരാജിലും കാണാന്‍ സാധിച്ചിട്ടുണ്ടെന്നും മേജർ രവി പറയുന്നു.മോഹന്‍ ലാല്‍-മേജര്‍ രവി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു കീര്‍ത്തി ചക്രയും, കുരുക്ഷേത്രയും,കാണ്ഡഹാറും.ഇതിൽ കീര്‍ത്തി ചക്രയും, കുരുക്ഷേത്രയും വന്‍ വിജയങ്ങളായിരുന്നു.
–
–
Leave a Reply