Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2025 1:31 pm

Menu

Published on August 31, 2013 at 10:11 am

ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് കൈക്കുഞ്ഞുങ്ങളടക്കം എട്ടു പേര്‍ മരിച്ചു

malappuram-8-dead-as-bus-hit-on-auto-in-thanoor

താനൂര്‍ (മലപ്പുറം): സ്വകാര്യ ബസ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരായ എട്ട് പേര്‍ മരിച്ചു. താനൂര്‍-പരപ്പനങ്ങാടി റോഡിലെ മുക്കോലയില്‍ ആണ് അപകടം നടന്നത്. വെള്ളിയാഴ്ച വൈകീട്ട് 6.30ന് കോഴിക്കോട്ടു നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന എ.ടി.എ ബസ് എതിരെ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. മരിച്ചവരില്‍ നാലു പേര്‍ കൈക്കുഞ്ഞുങ്ങളാണ്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് കത്തിച്ചു. തീയണക്കാനത്തെിയ അഗ്നിശമനസേനയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. മണിക്കൂറുകളോളം നീണ്ട സംഘര്‍ഷം പൊലീസ് ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.

ചെട്ടിപ്പടി ആനപ്പടി സ്വദേശികളായ കുഞ്ഞിപീടിയേക്കല്‍ അബ്ദുവിന്റെ മകന്‍ കബീര്‍ (25), സഹോദരന്‍ ഉമര്‍ ഫാറൂഖിന്‍െറ ഭാര്യ ആരിഫ ((27), മകള്‍ ഫാത്തിമ നസ്ല (ആറ്), മറ്റൊരു സഹോദരന്‍ അയൂബിന്‍െറ ഭാര്യ സഹീറ (19), ഇവരുടെ മക്കളായ തബ്ഷീര്‍ (ഏഴ്), തബ്ഷീറ (നാല്), അന്‍സാര്‍ (ഒന്നര), ബന്ധു ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് കാട്ടുപീടിയേക്കല്‍ അഷ്റഫിന്റെ മകന്‍ അര്‍ഷക് (22) എന്നിവരാണ് മരിച്ചത്. കബീറാണ് ഓട്ടോ ഓടിച്ചിരുന്നത്. ആനപ്പടി സ്വദേശിയായ കബീര്‍ വള്ളിക്കുന്ന് കൊടക്കാട് എസ്റ്റേറ്റിന് സമീപത്തെ കാളാരംകുണ്ടിലാണ് താമസം. കബീറും കുഞ്ഞുങ്ങളും അപകടസ്ഥലത്ത് തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മരിച്ചത്. ഓട്ടോയെ വലിച്ചിഴച്ച ബസ് 100മീറ്ററോളം ഓടിയാണ് നിന്നത്. അപകടത്തില്‍ ഓട്ടോ പാടെ തകര്‍ന്നു. അപകടം നടന്നയുടന്‍ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ബസ് യാത്രക്കാര്‍ക്ക് പരിക്കില്ല. അപകടത്തില്‍ തകര്‍ന്ന ഓട്ടോയിലകപ്പെട്ടവരെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പുറത്തെടുക്കുമ്പോള്‍ തന്നെ പലരുടെയും ശരീരങ്ങള്‍ ഛിന്നഭിന്നമായിരുന്നു. പുത്തന്‍തെരു ഫിര്‍ദൗസ് ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് ഓട്ടോയിലുണ്ടായിരുന്നത്. അമിത വേഗതയില്‍ നിയന്ത്രണം വിട്ട ബസ് നേരെ ഓട്ടോയിലിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിന് പിന്നാലെ വന്ന സ്വകാര്യ ബസിന് നേരെയും കല്ലേറുണ്ടായി. ബസിന്റെ ഗ്ലാസും അഗ്നിശമന സേനയുടെ വാഹനത്തിന്റെ ഗ്ലാസും തകര്‍ന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News