Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ മലയാളത്തിലെ പ്രമുഖ നടനെ പൊലീസ് ചോദ്യം ചെയ്തു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാത്രി ആലുവയിലുള്ള നടന്റെ വീട്ടിലെത്തി വിവരശേഖരണം നടത്തി. മഫ്തിയിലായിരുന്നു എത്തിയത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയിലെ ചിലരെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. സംഭവ ദിവസം സുനിയുടെ ഫോണിലേക്ക് ചില സിനിമാക്കാര്‍ വിളിച്ചതായി ഫോണ്‍രേഖകളില്‍ വ്യക്തമായിട്ടുണ്ട്. ഒരു മാസത്തെ വ്യക്തമായ ആസൂത്രണത്തിനുശേഷമാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച സൂചന.
നടിയുമായി വളരെ അടുപ്പത്തിലായിരുന്ന ഈ നടന്‍ പിന്നീട് ഇവരുമായി ശത്രുതയിലാവുകയായിരുന്നു. നടന്റെ കുടുംബപ്രശ്നങ്ങളില്‍ നടി ഇടപ്പെട്ടതായിരുന്നു പ്രശനങ്ങള്‍ക്ക് കാരണമായതെന്നാണ് പറയപ്പെടുന്നത്. കൂടാതെ ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ കണക്കുകള്‍ സംബന്ധിച്ചും ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി സൂചനയുണ്ട്. സിനിമാരംഗത്തുള്ള ചിലരെ കൂടി ഉടന്‍ ചോദ്യംചെയ്യുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
കേസിലെ പ്രതികള്‍ ഇതിനു മുന്‍പ് ഒരു ദിവസവും നടിയെ പിന്‍തുടര്‍ന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അന്ന് അപ്രതീക്ഷിതമായി മറ്റൊരാള്‍ നടിയുടെ കാറിലുണ്ടായിരുന്നതാണ് പ്രതികളുടെ പദ്ധതി തെറ്റാന്‍ കാരണമായത്.
ഏറെക്കാലമായി മലയാള സിനിമകളില്‍ നടിക്ക് അവസരം ലഭിക്കാതിരുന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആക്രമണത്തന്റെ ആഘാതം മാറിയിട്ടു മാത്രം ഇനി നടിയുടെ മൊഴി രേഖപ്പെടുത്തിയാല്‍ മതിയെന്നാണ് പൊലീസിന്റെ തീരുമാനം. അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്തു പണം വാങ്ങുക മാത്രമാണു പ്രതികളുടെ ഉദ്ദേശ്യമെങ്കില്‍ ദീര്‍ഘനേരം ഉപദ്രവിക്കില്ലായിരുന്നു എന്നാണ് പൊലീസ് നിഗമനം.
രണ്ട് മൊബൈല്‍ഫോണുകള്‍ സുനിയുടെ കൈവശമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിലൊന്നാണ് അഭിഭാഷകന്‍മുഖേന കോടതിയില്‍ എത്തിച്ചിട്ടുള്ളത്. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച സിം കാര്‍ഡ് നിശിപ്പിച്ചിട്ടുണ്ടാകുമെന്നാണ് സൂചന.
സ്വന്തംപേരിലുള്ള രണ്ട് സിം കാര്‍ഡ് കൂടാതെ വ്യാജമായി സംഘടിപ്പിച്ച സിം കാര്‍ഡുകളും സുനി ഉപയോഗിച്ചതായി സൂചനയുണ്ട്. അതുകൊണ്ടുതന്നെ സുനിയുടെ കൈയിലുള്ള ഫോണ്‍നമ്പറിലെ വിളികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
സുനി സാധാരണ ഉപയോഗിക്കുന്ന നമ്പറിലേക്ക് സിനിമാരംഗത്തെ പലയാളുകളും വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ രണ്ട് പെണ്‍കുട്ടികള്‍ സ്ഥിരമായി ഈ നമ്പറിലേക്ക് വിളിച്ചതായും കണ്ടെത്തി. ഇവരെയെല്ലാം പൊലീസ് ഉടന്‍ തന്നെ ചോദ്യംചെയ്യും. സംഭവം കഴിഞ്ഞ് നടിയെ ഉപേക്ഷിച്ച സുനി ഫോണില്‍ മറ്റാരെയോ വിളിച്ച് കാര്യങ്ങള്‍ പൊട്ടിച്ചിരിയോടെ വിശദീകരിച്ചതായി കേസില്‍ നേരത്തെ അറസ്റ്റിലായ മണികണ്ഠന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Leave a Reply