Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 3:27 pm

Menu

Published on January 7, 2014 at 4:07 pm

യു.എ.ഇ.യിലും ദൃശ്യം സൂപ്പർ ഹിറ്റ്.

malayalam-film-drishyam-has-been-declared-a-superhit

ദുബായ്: മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്റെ ‘ദൃശ്യ’ത്തിന് യു.എ.ഇ.യിലുംസുപ്പർ ഹിറ്റ്‌. യു.എ.ഇ.യില്‍ റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് യു.എ.ഇ.യിലെ തിയേറ്ററുകള്‍ ഇത്രയും സജീവമാകുന്നത്.യുവാക്കള്‍ക്കൊപ്പം കുടുംബ പ്രേക്ഷകര്‍ കൂടി ഒഴുകിയെത്തിയതോടെ തിയേറ്ററുകള്‍ നിറഞ്ഞുകവിഞ്ഞു. തിയേറ്ററുകള്‍ വീണ്ടും സജീവമായതിന്റെ സന്തോഷത്തിലാണ് തിയേറ്റര്‍ ഉടമകള്‍. ബുര്‍ജ് ദുബായിയിലെ ഗോള്‍ഡന്‍ സിനിമാസിലെ ഏറ്റവും വലിയ തിയേറ്റര്‍, ദൃശ്യം റിലീസായതുമുതല്‍ ഹൗസ്ഫുള്ളാണ്. ജനത്തിരക്ക് മൂലം പല തിയേറ്ററുകളിലൂം പ്രദര്‍ശനങ്ങള്‍ നാലില്‍ നിന്ന് അഞ്ചും ആറുമൊക്കെയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മലയാള സിനിമകള്‍ക്ക് ഗള്‍ഫിലും മികച്ച പ്രതികരണം ലഭിക്കുന്നത് ശുഭസൂചനയായാണ് സിനിമാപ്രവര്‍ത്തകരും കാണുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News