Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:06 am

Menu

Published on January 13, 2014 at 10:52 am

നടി അര്‍ച്ചനയ്ക്ക് പ്രണയസാഫല്യം

malayalam-serial-actress-archana-suseelan-ready-to-get-marriage

കൊച്ചി:സിനിമ സീരിയല്‍ ടെലിവിഷന്‍ താരം എന്നീ നിലയില്‍ മലയാളി കുടുംബങ്ങളുടെ ഹൃദയം കവര്‍ന്ന അര്‍ച്ചന വിവാഹിതയാകുന്നു.ഒമ്പതു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് അർച്ചന കാമുകൻറെ സ്വന്തമാകുന്നത്.താന്‍ വിവാഹിതയാകാന്‍ പോകുന്ന വിവരം അര്‍ച്ചന തന്നെയാണ് വെളിപ്പെടുത്തിയത്.പൂര്‍ണമായും ഉത്തരേന്ത്യന്‍ ആചാരപ്രകാരമാകും വിവാഹച്ചടങ്ങുകള്‍ നടക്കുക.സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി കേരളത്തിലും സ്വീകരണചടങ്ങ് ഉണ്ടാവും.തിരുവനന്തപുരത്ത്‌ സ്വന്തമായി ഫാഷന്‍ സ്‌റ്റോറുള്ള അര്‍ച്ചന തമിഴ്‌ മലയാളം മിനിസ്‌ക്രീന്‍ പരിപാടികളുമായി ബന്ധപ്പെട്ട്‌ തിരക്കിലാണ്‌.മാനസപുത്രി എന്ന സീരിയലിലൂടെ വില്ലത്തിയായി പ്രത്യക്ഷപ്പെട്ട അര്‍ച്ചന പിന്നീട്‌ അമ്മക്കിളിയില്‍ നായികാപദവിയിലേക്ക്‌ ഉയരുകയായിരുന്നു.സിനിമയില്‍ കാര്യമായി സ്‌ഥാനം കണ്ടെത്താന്‍ കഴിയാതെ വന്ന അര്‍ച്ചന ദിലീപ്‌ നായകനായ കാര്യസ്‌ഥനില്‍ ഐറ്റം നമ്പറില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.വിവാഹവും ചടങ്ങും സ്‌ഥലവും ഒഴികെ വരനെയോ വിവാഹ തീയതി സംബന്ധിച്ചോ വിവരങ്ങളില്ല.

Loading...

Leave a Reply

Your email address will not be published.

More News