Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗദിയിൽ നിരോധിച്ച മരുന്ന് കൊണ്ട് വന്ന മലയാളി സൗദി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. നിരോധിക്കപ്പെട്ടതാണെന്നറിയാതെ ഇയാൾ മരുന്ന് കൊണ്ടു വരികയായിരുന്നു. കോഴിക്കോട് പാലിശ്ശേരി സ്വദേശി ശംസുവാണ് നാര്‍കോട്ടിക് വിഭാഗത്തിന്റെ കസ്റ്റഡിയിലായത്.ഷംസുവിന്റെ കയ്യിൽ നാട്ടിലുള്ള ഡോക്ടർ നൽകിയ മരുന്നിൻറെ കുറിപ്പുണ്ടായിരുന്നു.ഇത് അധികൃതരെ കാണിച്ചിട്ടും അത് അവർ കേട്ടിലെന്ന് ഷംസു പറഞ്ഞു. ആറുമാസത്തെ അവധി കഴിഞ്ഞ് തിരിച്ച് സൗദിയിലേക്ക് വരികയായിരുന്നു ഇയാൾ.15 വർഷമായി ഇയാൾ സൗദിയിൽ ജോലി ചെയ്ത് വരികയാണ്. മൂന്ന് ദിവസമായി ഇയാൾ നാര്‍കോട്ടിക് വിഭാഗത്തിന്റെ കസ്റ്റഡിയിൽ കഴിയുകയാണ്. സ്പോണ്‍സറുമായി ബന്ധപ്പെട്ട് മോചനത്തിനായി ശ്രമിക്കുന്നുണ്ടെന്ന് സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു.
Leave a Reply