Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരൂര്‍ : ലോകത്തിൽ വച്ചേറ്റവും ബുദ്ധിമാൻമാരായ കുട്ടികളുടെ പട്ടികയിൽ മലയാളി ബാലൻ ഇടം നേടി. മലപ്പുറം ജില്ലയിലെ തിരൂര്‍ തുഞ്ചന്‍പറമ്പിനടുത്ത് താമസക്കാരനായ ആര്യന്‍കുളം വീട്ടില്‍ ഡോ. മധു മേനോന്റെയും മൈസൂര്‍ സ്വദേശിനി സുമിത്ര അര്‍സിന്റെയും മകന്‍ ഏഴ് വയസ്സുകാരന്‍ രോഹന്‍ മേനോനാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിൽ വച്ച് നടത്തിയ ടാലന്റ് സെര്‍ച്ച് പരീക്ഷയിലാണ് രോഹൻ വിജയിച്ചത്.120 രാജ്യങ്ങളില്‍നിന്നായി 38,000 കുട്ടികളാണ് ഈ പരീക്ഷയിൽ പങ്കെടുത്തിരുന്നത്.അമേരിക്കയിലെ നോവി വുഡ്‌സ് സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാർഥിയാണ് രോഹൻ. സര്‍വകലാശാല നിലവാരത്തിലുള്ള വിവിധ വിഷയങ്ങളില്‍നിന്നുള്ള ചോദ്യങ്ങളായിരുന്നു രോഹന് പരീക്ഷയിൽ നൽകിയിരുന്നത്.അമേരിക്കയിലെ ഹെന്‍ട്രി ഫോര്‍ഡ് ആശുപത്രിയിലെ ഡോക്ടറാണ് രോഹൻറെ പിതാവ്.
Leave a Reply