Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂര്യ ടിവിയിലെ വിവാദ റിയാലിറ്റി ഷോ ആണ് മലയാളീ ഹൗസ്.കഴിഞ്ഞ ദിവസം ജി എസ് പ്രദീപും രാഹുല്‍ ഈശ്വറും ചേര്‍ന്ന് ഒരു സംവാദം നടത്തി. ഭാരതത്തിലെ ഭൂരിപക്ഷ ന്യൂനപക്ഷവാദവും, കമ്മ്യൂണിസവും ഹൈന്ദവ ഫാസിസവുമൊക്കെ ഈ സംവാദത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ചർച്ചക്കിടയിൽ എം എഫ് ഹുസൈനെ നാടു കടത്തിയതും, തസ്ലീമ നസീറിനെ നാടു കടത്തിയതും ഭൂരിപക്ഷമാണെന്ന് രാഹുലിന്റെ വാദം, എന്തിനും ചൈനയെ പിന്തുണയ്‌ക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ മുടന്തന്‍ ന്യായങ്ങള്‍ എന്നിങ്ങനെ ചോദ്യങ്ങൾ തുടരെ തുടരെ വന്നു.രാഹുല്‍ ഈശ്വറിന്റെ ഹിന്ദു പാര്‍ലമെന്റിനെ ജി എസ് പ്രദീപ് കണക്കറ്റ് പരിഹസിക്കുന്നുണ്ട്. എല്ലാ മതക്കാര്‍ക്കും വേണ്ടിയുള്ളതാണെങ്കില്‍ എന്തുകൊണ്ട് മനുഷ്യ പാര്‍ലമെന്റ് ഉണ്ടാക്കിയില്ലെന്ന് രാഹുലിനോട് ജി എസ് പ്രദീപ് ചോദിച്ചു. ഇതിനിടയിലാണ് മഹാത്മാഗാന്ധിയെ കുറിച്ചുള്ള പരാമര്‍ശമുണ്ടായത്. മഹാത്മാഗാന്ധിയുടെ മകനെ പോലും കാശ് കൊടുത്ത് മത പരിവര്‍ത്തനം നടത്തിയവരാണ് ഇവിടെയുള്ളവര്‍. . ഈ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പാകിസ്ഥാനിലെ തീവ്രവാദത്തെ കുറിച്ച് പറയാനുള്ള ധൈര്യമില്ലെന്നും പറയുന്നു. ഗാന്ധിയുടെ മകനെ പരിവര്‍ത്തനം ചെയ്‌തത് തീവ്രവാദികളാണെന്നും അവരെ തള്ളിപ്പറയാന്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ധൈര്യമുണ്ടോയെന്നൊക്കെയാണ് രാഹുലിന്റെ വാദം.രാഹുൽ ഗാന്ധിയുടെ മകനെ തള്ളിപ്പറഞ്ഞത് ഒട്ടും ശരിയായില്ല എന്നാണ് മലയാളീ ഹൗസിലെ മറ്റ് അംഗങ്ങളും പറഞ്ഞത്.
Leave a Reply