Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തുടക്കം മുതൽ വിവാദങ്ങൾ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്ന സൂര്യ ടിവി റിയാലിറ്റിഷോയാണ് മലയാളി ഹൗസ് .ഇപ്പോഴിത
മലയാളി ഹൗസില്‍ നിന്ന് പുറത്തായവരുടെ പ്രതികരണം.ഷോയിലേത് അഭിനയമല്ലെന്നും യതാര്‍ത്ഥ ജീവിതമാണെന്നും ഷോയില്‍ നിന്നും പുറത്തായവര്‍ പറഞ്ഞു.സൂര്യ ടി.വിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സൂര്യ പുറത്തായവരുടെ പ്രതികരണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാളി ഹൗസിലേത് അഭിനയമാണെന്നും, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഷോ നടക്കുന്നതെന്നും ആരോപണമുയരുന്ന പശ്ചാത്തലത്തിലാണ് പുറത്തായവരെ ഉപയോഗിച്ച് സൂര്യ ടി.വി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.മലയാളിഹൗസില്‍ കണ്ടത് അഭിനയമല്ല, ജീവിതമാണെണെന്ന് സന്ദീപ് പറഞ്ഞു. ജയിക്കാനായി മലയാളി ഹൗസില്‍ പോയ താന്‍ അവിടെ ദിവസങ്ങളായി വേറൊരു ജീവിതം നയിക്കുകയായിരുന്നുവെന്ന് മറ്റൊരു മത്സരാര്‍ഥിയായിരുന്ന സോജന്‍ പറഞ്ഞു. വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പാടുപെടുന്ന വ്യക്തിയാണ് താനെന്നും മലയാളി ഹൗസില്‍ അതു തന്നെയാണ് എല്ലാവരും കണ്ടതെന്നും ഫോണ്‍ ഉപയോഗിച്ചതിന് മല്‍സരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സ്നേഹയും പറഞ്ഞു.ഇവരുടെ വിലയിരുത്തലിൽ നിയമാവലി പൂര്‍ണ്ണമായും അനുസരിച്ചു കൊണ്ടുള്ള മത്സരമാണ് മലയാളി ഹൗസിനുള്ളില്‍ നടക്കുന്നത് എന്നാണ്.
Leave a Reply